കാനറ ബാങ്ക് ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു

Published : Dec 03, 2020, 09:04 PM ISTUpdated : Dec 03, 2020, 09:07 PM IST
കാനറ ബാങ്ക് ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു

Synopsis

നവംബര്‍ 27 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി. 

തിരുവനന്തപുരം: ഹ്രസ്വകാല, ദീര്‍ഘകാല ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറ ബാങ്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷം മുതല്‍ 10 വരെ കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ആകർഷകമായ ഉയര്‍ന്ന പലിശ ലഭിക്കും. 

രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.90 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്. മൂന്നു മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല ടേം നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനവും പലിശ ലഭിക്കും. നവംബര്‍ 27 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി. 

PREV
click me!

Recommended Stories

'ക്രെഡിറ്റ് കാർഡ് ബിൽ 50,000 രൂപ! ഇപ്പോൾ 3,000 അടയ്ച്ചാലും മതി'; മിനിമം ഡ്യൂ തുക മാത്രം അടക്കുന്നതിലെ അപകടം
ഫിൻഫ്ലുവൻസർമാരുടെ തള്ളിൽ വീഴുന്ന 'ജെൻ സി'; സോഷ്യൽ മീഡിയ ഉപദേശങ്ങളും അപകട സാധ്യതകളും