'കാര്‍ഡ്‌ലെസ് ഇഎംഐ'യുമായി ഐസിഐസിഐ ബാങ്ക് രം​ഗത്ത്

Web Desk   | Asianet News
Published : Nov 19, 2020, 06:17 PM IST
'കാര്‍ഡ്‌ലെസ് ഇഎംഐ'യുമായി ഐസിഐസിഐ ബാങ്ക് രം​ഗത്ത്

Synopsis

പ്രമുഖ മെര്‍ച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈന്‍ ലാബുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. 

തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ പണ ഇടപാടിനായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. 'ഐസിഐസിഐ ബാങ്ക് കാര്‍ഡ്‌ലെസ് ഇഎംഐ' സംവിധാനം മുന്‍കൂട്ടി അനുമതി ലഭിച്ച ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ സൗകര്യം ചെയ്യുന്നു. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ മൊബൈല്‍ നമ്പര്‍, പാന്‍, ഒടിപി ഉപയോഗിച്ച് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ പിഒഎസ് മെഷീനില്‍ പ്രത്യേക ചാര്‍ജൊന്നും കൂടാതെ ലളിതമായ തവണ വ്യവസ്ഥയിൽ ഇടപാട് നടത്താമെന്ന് ഐസിഐസിഐ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രമുഖ മെര്‍ച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈന്‍ ലാബുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോഴ്‌സ്, സംഗീത മൊബൈല്‍സ് തുടങ്ങിയ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സൗകര്യം ലഭ്യമാണ്. ഈ സ്റ്റോറുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് കാര്‍ഡ്‌ലെസ് ഇഎംഐ സൗകര്യത്തില്‍ പ്രമുഖ ബ്രാന്‍ഡുകളായ കാരിയര്‍, ഡൈക്കിന്‍, ഡെല്‍, ഗോദ്‌റെജ്, ഹെയര്‍, എച്ച്പി, ലെനോവൊ, മൈക്രോസോഫ്റ്റ്, മോട്ടോറോള, നോക്കിയ, ഒപ്പോ, പാനാസോണിക്ക്, തോഷിബ, വിവോ, വേള്‍പൂള്‍, എംഐ തുടങ്ങിയവയുടെ ഉപകരണങ്ങള്‍ വാങ്ങാനാകും. വരും മാസങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്ന നിര കൂട്ടിച്ചേര്‍ക്കുമെന്നും ബാങ്ക് അറിയിച്ചു.

 ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണ്. ബാങ്കിങ് കൂടുതല്‍ സൗകര്യപ്രദവും തടസമില്ലാത്തതാക്കാനും തവണ വ്യവസ്ഥകളില്‍ വീട്ടുപകരണങ്ങളും മൊബൈല്‍ ഫോണും ഗാഡ്ജറ്റുകളും വാങ്ങുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ശീലമാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരുപാടു പേര്‍ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നുണ്ടെന്നും ഇത് മനസിലാക്കിയാണ് സൗകര്യപ്രദമായ കാര്‍ഡ്‌ലെസ് ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും ഐസിഐസിഐ ബാങ്ക് അണ്‍സെക്വേർഡ് അസറ്റ്സ് മേധാവി സുദീപ്ത റോയ് പറഞ്ഞു.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം