ഇപിഎഫ്ഒ പെൻഷൻകാർക്ക് ആശ്വാസം: ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിൽ ഇരുന്ന് നൽകാം

By Web TeamFirst Published Nov 17, 2020, 1:01 PM IST
Highlights

ഡിഎൽസി ലഭിക്കാൻ ആധാർ കാർഡ്, പെൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.  

കൊട്ടാരക്കര: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ (ഇപിഎഫ്ഒ) അം​ഗങ്ങൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിൽ ഇരുന്നുതന്നെ സമർപ്പിക്കാവുന്ന സംവിധാനം ഏർപ്പെ‌ടുത്തി തൊഴിൽ മന്ത്രാലയം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് മുഖേനയാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കേണ്ടത്.

ഫീസ് അ‌ടച്ച് സേവനം ആവശ്യപ്പെട്ടാൽ വീടിന് അടുത്തുളള പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ്മാൻ വീട്ടിൽ എത്തി ഡിഎൽസി നൽകും. ഒരു വർഷമാകും ഡിഎൽസിയുടെ കാലാവധി. ജനസേവന കേന്ദ്രങ്ങൾ, പെൻഷൻ ലഭിക്കുന്ന ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇപ്രകാരം ലഭിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റിന്റെ കോപ്പി ഇപിഎഫ്ഒയ്ക്ക് നൽകേണ്ടതില്ല. 

ജീവൻ പ്രമാൺ പോർട്ടലിൽ നിന്നും ഉമാം​ഗ് ആപ്പിൽ നിന്നും അപേക്ഷന് ഡിജിറ്റിൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഡിഎൽസി ലഭിക്കാൻ ആധാർ കാർഡ്, പെൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.  

click me!