ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്ക് സിഇഒമാരെ കാണും, ആദ്യ ഘട്ട വായ്പ മേള ചര്‍ച്ചയാകും

Published : Oct 14, 2019, 11:05 AM ISTUpdated : Oct 14, 2019, 11:11 AM IST
ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്ക് സിഇഒമാരെ കാണും, ആദ്യ ഘട്ട വായ്പ മേള ചര്‍ച്ചയാകും

Synopsis

ഈ മാസം ഏഴിന് അവസാനിച്ച ആദ്യഘട്ട മേളയില്‍ കൃഷി, വാഹന, ഭവന, എംഎസ്എംഇ, വിദ്യാഭ്യാസ, സ്വകാര്യ വായ്പകളാണ് ലഭ്യമാക്കിയത്.   

ദില്ലി: വായ്പ വിതരണം, ഉപഭോക്തൃ ആവശ്യകത ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പൊതുമേഖല ബാങ്ക് മേധാവിമാരെ കാണും. യോഗത്തില്‍ രാജ്യത്തെ 226 ജില്ലകളില്‍ നടപ്പാക്കിയ ആദ്യഘട്ട വായ്പ മേളയുടെ നടപടികള്‍ ചര്‍ച്ചയാകും. 

രണ്ടാം ഘട്ട വായ്പ വിതരണ മേള ആരംഭിക്കുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളും യോഗം വിലയിരുത്തും. ദീപാവലിക്ക് തൊട്ടുമുന്‍പ്, ഈ മാസം 21 നും 25 നും ഇടയിലാണ് 209 ജില്ലകളില്‍ മേള സംഘടിപ്പിക്കുന്നത്. ഈ മാസം ഏഴിന് അവസാനിച്ച ആദ്യഘട്ട മേളയില്‍ കൃഷി, വാഹന, ഭവന, എംഎസ്എംഇ, വിദ്യാഭ്യാസ, സ്വകാര്യ വായ്പകളാണ് ലഭ്യമാക്കിയത്. 

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം