സ്വന്തം വീടിന്റെ വിപണി മൂല്യം കൃത്യമായി അറിയാമോ? സാമ്പത്തിക സുരക്ഷിതത്വത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published : Aug 15, 2026, 01:13 PM IST
Home

Synopsis

കാലത്തിനനുസരിച്ച് റിയല്‍ എസ്റ്റേറ്റ് വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ വീടിന്റെ മൂല്യത്തെ സ്വാധീനിക്കും. അടിസ്ഥാന സൗകര്യ വികസനങ്ങള്‍, കെട്ടിടത്തിന്റെ പഴക്കം, ലൊക്കേഷന്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയെ നിര്‍ണ്ണയിക്കുന്നതിനാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മൂല്യനിർണയം നടത്തുന്നത് നല്ലതാണ്.

വീട് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം ഉടമസ്ഥരും സ്വന്തം വസ്തുവിന്റെയോ വീടിന്റെയോ ഇന്നത്തെ വിപണി മൂല്യത്തെക്കുറിച്ച് ആലോചിക്കുന്നത്. അതുവരെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വാങ്ങിയപ്പോഴുള്ള തുകയാണ് എല്ലാ സാമ്പത്തിക തീരുമാനങ്ങള്‍ക്കും അടിസ്ഥാനമായി കണക്കാക്കാറുള്ളത്. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് റിയല്‍ എസ്റ്റേറ്റ് വിപണിയിലും വലിയ മാറ്റങ്ങളുണ്ടാകാം. പുതിയ റോഡുകള്‍, മെട്രോ കണക്റ്റിവിറ്റി, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍, അയല്‍പക്കങ്ങളിലെ മാറ്റങ്ങള്‍, ആളുകളുടെ ആവശ്യങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ വീടിന്റെ മൂല്യത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വില എപ്പോള്‍ അവലോകനം ചെയ്യണം?

ഓഹരി വിപണിയിലെപ്പോലെ ദിവസേനയോ മാസത്തിലോ വീടിന്റെ വില നോക്കി ആശങ്കപ്പെടേണ്ടതില്ല. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മാറ്റങ്ങള്‍ പതുക്കെയാണ് സംഭവിക്കുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ വീടിന്റെ വിപണി മൂല്യം വിലയിരുത്തുന്നതാണ് അനുയോജ്യം. സമീപപ്രദേശങ്ങളില്‍ വലിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടക്കുമ്പോള്‍, വീട് വില്‍ക്കാനോ അല്ലെങ്കില്‍ വായ്പ പുനഃക്രമീകരിക്കാനോ പ്ലാന്‍ ചെയ്യുമ്പോഴും മൂല്യനിർണയം നടത്തുന്നതാണ് നല്ലത്.

ഓണ്‍ലൈന്‍ വില മാത്രം വിശ്വസിക്കരുത്. അമിത പ്രതീക്ഷയും അരുത്. സ്വന്തം വീടിന്റെ മൂല്യം പലപ്പോഴും ആളുകള്‍ അല്പം കൂട്ടിക്കാണിക്കാറുണ്ട്. പ്രദേശത്ത് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റ വീടിന്റെ വിലയുമായി താരതമ്യം ചെയ്താണ് പലരും സ്വന്തം വീടിനും വലിയ തുക പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരേ പ്രദേശത്താണെങ്കില്‍ പോലും താഴെ പറയുന്ന ഘടകങ്ങള്‍ വിലയെ സ്വാധീനിക്കും.

  • വീട് സ്ഥിതി ചെയ്യുന്ന ഫ്‌ലോര്‍
  • കെട്ടിടത്തിന്റെ പഴക്കവും രൂപകല്‍പ്പനയും
  • നിലവിലെ അവസ്ഥയും പരിപാലനവും
  • പാര്‍ക്കിംഗ് സൗകര്യവും സൂര്യപ്രകാശ ലഭ്യതയും
  • പ്രദേശത്തെ കൃത്യമായ ലൊക്കേഷന്‍

PREV
Read more Articles on
click me!

Recommended Stories

നിക്ഷേപമുണ്ടെങ്കിലും ലക്ഷ്യമില്ല? ഈ 5 അബദ്ധങ്ങള്‍ ഒഴിവാക്കാം
ടേം ഇന്‍ഷുറന്‍സ്: കവറേജ് 60 വയസ്സുവരെ മതിയോ, അതോ 80 വരെയോ?