
ടാക്‌സ് ഓഡിറ്റ് ആവശ്യമില്ലാത്ത, ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ള നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. എന്നാല്‍ എല്ലാവരും ഈ തീയതിക്ക് മുന്‍പ് റിട്ടേണ്‍ നല്‍കേണ്ടതില്ല. വരുമാനം, ഓഡിറ്റ് നിബന്ധനകള്‍ എന്നിവ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും.
ടാക്‌സ് ഓഡിറ്റ് നിര്‍ബന്ധമല്ലാത്ത ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ക്കാണ് പ്രധാനമായും ഈ തീയതി ബാധകമാകുന്നത്. ഫ്രീലാന്‍സര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസുകാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. പ്രീസംപ്റ്റീവ് ടാക്‌സേഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ക്കും അവരുടെ യോഗ്യത അനുസരിച്ച് ഈ തീയതി ബാധകമായേക്കാം. എന്നാല്‍ ബിസിനസ് വരുമാനം ഉണ്ടെന്ന് കരുതി എല്ലാവര്‍ക്കും ഓഗസ്റ്റ് 31 അല്ല അവസാന തീയതി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ടോ എന്നും ഏത് ഫോം ആണ് ഉപയോഗിക്കേണ്ടതെന്നും ആദ്യം ഉറപ്പുവരുത്തണം.
ഈ തീയതിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, ഡിസംബര്‍ 31 വരെ പിഴയോടെ 'ബിലേറ്റഡ് റിട്ടേണ്‍' ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. സെക്ഷന്‍ 234F പ്രകാരം, വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ 5,000 രൂപയാണ് പിഴ. വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1,000 രൂപ പിഴ അടയ്ക്കണം. നല്‍കാന്‍ ബാക്കിയുള്ള നികുതിക്ക് പലിശയും ഈടാക്കിയേക്കാം. തീയതി കഴിഞ്ഞുപോയി എന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ലഭിക്കാനുള്ള ടാക്‌സ് റീഫണ്ട് നഷ്ടമാകില്ല. പിഴയോടെ റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് ക്ലെയിം ചെയ്യാവുന്നതാണ് (റീഫണ്ട് ലഭിക്കാന്‍ റിട്ടേണ്‍ വെരിഫൈ ചെയ്യേണ്ടത് നിര്‍ബന്ധമാണ്).
അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ക്കും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും മറ്റ് നികുതിദായകര്‍ക്കും ഒക്ടോബര്‍ 31 വരെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സമയമുണ്ട്. ഇവര്‍ സെപ്റ്റംബര്‍ 30-നകം ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട സെക്ഷന്‍ 93ഇ9 ഋ പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടവര്‍ക്ക് നവംബര്‍ 30 വരെ സമയം ലഭിക്കും.