ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? റീഫണ്ട് ഇനിയും ലഭിച്ചില്ലെങ്കിൽ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം

Published : Aug 13, 2025, 06:18 PM IST
Income tax return penalty

Synopsis

റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ട് പ്രതീക്ഷിച്ചിരിക്കുന്നവർ ആണെങ്കിൽ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ റീഫണ്ട് നില പരിശോധിക്കാവുന്നതാണ്.

ദായനികുതി റിട്ടേൺ ഫയൽ ചെയ്തവരാണോ? റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ഒരു മാസം കൂടിയേ ശേഷിക്കുന്നുള്ളൂ. റീഫണ്ട് പ്രതീക്ഷിച്ചിരിക്കുന്നവർ ആണെങ്കിൽ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലായ incometax.gov.in-ൽ റീഫണ്ട് നില പരിശോധിക്കാവുന്നതാണ്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എൻഎസ്‌ഡിഎൽ) വെബ്‌സൈറ്റിലും നിങ്ങളുടെ ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാവുന്നതാണ്.

ആദായ നികുതി റീഫണ്ട് പരിശോധിക്കാൻ ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധുവായ ഐഡിയും പാസ്‌വേഡും ഉണ്ടായിരിക്കണം. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഫയൽ ചെയ്ത ഐടിആറിൻ്റെ അക്നോളജ്മെൻ്റ് നമ്പർ ഉണ്ടായിരിക്കണം.

ഐടിആർ ഫയലിംഗ് ആദായ നികുതി റീഫണ്ട് നില ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം

ഐടിആർ റീഫണ്ട് നില അറിയാനുള്ള ഘട്ടങ്ങൾ ഇതാ;

1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ ലോഗിൻ ചെയ്യുക - https://eportal.incometax.gov.in/iec/foservices/#/login;

2] യൂസർ ഐഡിയും പാസ്‌വേഡും നൽകുക

3] 'എന്റെ അക്കൗണ്ട്' എന്നതിലേക്ക് പോയി 'റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക;

4] ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുത്ത് 'സമർപ്പിക്കുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക;

5] നിങ്ങൾക്ക് നൽകിയ നമ്പറിൽ ക്ലിക്ക് ചെയ്യുക;

6] റീഫണ്ട് ഇഷ്യൂ ചെയ്യുന്ന തീയതി ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഐടിആർ വിശദാംശങ്ങളും കാണിക്കുന്ന ഒരു പുതിയ വെബ്‌പേജ് ഇതോടെ തുറക്കും.

നികുതി റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും?

റീഫണ്ട് ലഭിക്കാൻ സാധാരണയായി നാലോ അഞ്ചോ ആഴ്ച എടുക്കും. അതുകഴിഞ്ഞും റീഫണ്ട് ലഭിച്ചിട്ടില്ലെങ്കിൽ, നികുതി റിട്ടേണിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പിൽ നിന്നുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

സാമ്പത്തിക സ്വാതന്ത്ര്യം ബാങ്ക് ബാലന്‍സിലല്ല; മനസ്സിന്റെ നിയന്ത്രണത്തിലാണ്: പുത്തന്‍ കാഴ്ചപ്പാടുമായി വിദഗ്ധര്‍
ആരോഗ്യ ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുത്താല്‍ പണം ലാഭിക്കാം; പക്ഷേ 'അക്കിടി' പറ്റാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം