ഇനി നിങ്ങള്‍ക്ക് ഓഹരികള്‍ പേടിഎം വഴിയും വാങ്ങാം

By Web TeamFirst Published Apr 11, 2019, 9:42 AM IST
Highlights

കമ്പനിയുടെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗമായ 'പേടിഎം മണി'യിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. ഇതിന്‍റെ ഭാഗമായി ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ പേടിഎം അംഗത്വവും എടുത്തുകഴിഞ്ഞു. 

മുംബൈ: ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് കടക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ വിശദമാക്കി.

കമ്പനിയുടെ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗമായ 'പേടിഎം മണി'യിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. ഇതിന്‍റെ ഭാഗമായി ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ പേടിഎം അംഗത്വവും എടുത്തുകഴിഞ്ഞു. ഓഹരി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ നിന്ന് ഇത് സംബന്ധിച്ച അംഗീകാരവും പേടിഎം നേടിയെടുത്തു. 

ഡിസ്കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്പനി നല്‍കുക. ഇതിനായി സെരോദയുടെ മാതൃകയാകും സ്വീകരിക്കുക. 

click me!