നാളെ മുതൽ വേതനം, പെൻഷൻ, ഇഎംഐ ചട്ടങ്ങളെല്ലാം മാറുന്നു: റിസർവ് ബാങ്ക് അനുമതി

Web Desk   | Asianet News
Published : Jul 31, 2021, 06:47 PM ISTUpdated : Jul 31, 2021, 06:53 PM IST
നാളെ മുതൽ വേതനം, പെൻഷൻ, ഇഎംഐ ചട്ടങ്ങളെല്ലാം മാറുന്നു: റിസർവ് ബാങ്ക് അനുമതി

Synopsis

ബാങ്കുകൾ പ്രവർത്തിക്കുന്നില്ലെന്ന കാരണത്താൽ നിങ്ങളുടെ സാലറിയും പെൻഷനും ഇഎംഐയും മുടങ്ങുന്നത് ഇനി പഴങ്കഥകളാവും. 

ദില്ലി: ആഗസ്റ്റ് ഒന്ന് മുതൽ ഇനി ആളുകൾക്ക് പെൻഷൻ, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവർത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ആ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

എടിഎം നിരക്കുകളിൽ മാറ്റം

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഈ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും. എടിഎമ്മുകൾ സൂക്ഷിക്കുന്നതിനുള്ള ചെലവ് വർധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ആവശ്യം ആർബിഐ പരിഗണിച്ചത്.

സാലറി, പെൻഷൻ, ഇഎംഐ

ബാങ്കുകൾ പ്രവർത്തിക്കുന്നില്ലെന്ന കാരണത്താൽ നിങ്ങളുടെ സാലറിയും പെൻഷനും ഇഎംഐയും മുടങ്ങുന്നത് ഇനി പഴങ്കഥകളാവും. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ആർബിഐ വരുത്തിയ മാറ്റം നാളെ മുതൽ നിലവിൽ വരും. പുതിയ സാഹചര്യത്തിൽ ഞായറാഴ്ചയും പൊതു അവധി ദിവസവും വരെ ഇത്തരം ഇടപാടുകൾ നടത്താനാവും.

ഇന്ത്യ പോസ്റ്റിലും മാറ്റം

ആഗസ്റ്റ് ഒന്ന് മുതൽ വീടുവീടാന്തരം കയറിയിറങ്ങി ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്ക് നൽകി വരുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. ഓരോ തവണ ഡോർ സ്റ്റെപ് ഡെലിവറി സേവനം ഉപയോഗിക്കുമ്പോഴും ഈ നിരക്ക് നൽകണം. പോസ്റ്റ്മാൻ, ഗ്രാമീൺ ദക് സേവകുമാരെയുമാണ് ഇതിനായി ഇന്ത്യാ പോസ്റ്റ് നിയമിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് പരിധിയില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

കേൾക്കുന്നതെല്ലാം സത്യമല്ല! പലതും വെറുതേ പറയുന്നതാണെന്നേ, സാമ്പത്തിക കാര്യങ്ങളിൽ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട മിഥ്യാധാരണകൾ
സ്മാർട്ട് ആയി ഉപയോഗിക്കാം പേഴ്സണൽ ലോൺ! ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..