സന്തോഷത്തോടെ, സമാധാനമായിരിക്കാൻ എത്ര രൂപ കൊടുക്കണം? എന്താണ് സോഫ്റ്റ് ലൈഫ് ടാക്സ്?

Published : Feb 12, 2026, 11:55 AM IST
Soft Life Tax

Synopsis

സോഷ്യൽ മീഡിയയിൽ സ്ഥിരമായി നമ്മൾ കേൾക്കുന്ന ഒരു വാക്കാണ് സോഫ്റ്റ് ലൈഫ്. ഈ സോഫ്റ്റ് ലൈഫ് നേടാൻ നമ്മൾ കൊടുക്കേണ്ടി വരുന്ന അധിക ചെലവുകളെക്കുറിച്ച് പറയുന്നതാണ് സോഫ്റ്റ് ലൈഫ് ടാക്സ്. ഇത് കൊണ്ട് എന്ത് ഗുണം? നോക്കാം…

സോഷ്യൽ മീഡിയയിൽ സ്ഥിരമായി നമ്മൾ കേൾക്കുന്ന ഒരു വാക്കാണ് സോഫ്റ്റ് ലൈഫ്. സ്ട്രെസ് ഇല്ലാത്ത ജീവിതം, പീസ്ഫുൾ ലിവിംഗ്, കംഫർട്ടിന് ഫസ്റ്റ് പ്രിഫറൻസ് എന്നതൊക്കെയാണ് സോഫ്റ്റ് ലൈഫിനെപ്പറ്റി വർണിക്കുന്ന പദങ്ങൾ. ജീവിതം കുറച്ച് കൂടി സോഫ്റ്റ് ആയി, ബുദ്ധിമുട്ടുകൾ കുറച്ച്, മനസ്സിന് ആശ്വാസമുള്ള രീതിയിൽ ജീവിക്കാൻ ശ്രമിക്കുന്ന ജീവിതശൈലിയാണ് ചുരുക്കത്തിൽ സോഫ്റ്റ് ലൈഫ്. എന്നാൽ, ഈ സോഫ്റ്റ് ലൈഫ് നേടാൻ നമ്മൾ കൊടുക്കേണ്ടി വരുന്ന അധിക ചെലവുകളെക്കുറിച്ച് പറയുന്നതാണ് സോഫ്റ്റ് ലൈഫ് ടാക്സ്.

പിങ്ക് ടാക്സ് പോലെത്തന്നെ ഇതൊരു എക്കണോമിക് ടെക്സ്റ്റ് ബുക് ടേം ഒന്നും അല്ല. പക്ഷെ, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഉണ്ടായി വന്ന ഒരു കൺസപ്റ്റ് ആണെന്ന് പറയാം. സുഖകരമാക്കാൻ വേണ്ടി നമ്മൾ പോക്കറ്റിൽ നിന്ന് ചെലവാകുന്ന ഒരു ഹിഡൻ കോസ്റ്റ് പോലെയാണ് ഇതിനെ കണക്കാക്കുന്നത്. സന്തോഷമായും സമാധാനമായും ജീവിക്കാനുള്ള വിലയായി ഇതിനെ പറയപ്പെടുന്നു. ബേസിക് സർവൈവലിനപ്പുറത്ത് ജീവിതത്തിൽ മെന്റൽ ഹെൽത്ത് ലക്ഷ്വറി കൂടെയായി മാറുകയാണ്.

ഇതിന് ഏറ്റവും എളുപ്പമുള്ള ഒരു ഉദാഹരണം പറയാം. വീടു വിട്ട് പുറത്തു പോയി താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും ഇന്ന് ആശ്രയിക്കുന്നത് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണമാണ്. ഇത് തന്നെ ഒരു തരത്തിൽ കൺവീനിയൻസിന്റെ ഭാഗമാണ്. എന്നാൽ ഇതിലുമപ്പുറം, ഹോട്ടലിൽ പോയി കഴിക്കാതെ നിൽക്കുന്ന സ്ഥലത്തേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകൾ കംഫർട്ടിന്റെ കൂടെ ഭാഗമാണ്. ഇതിന് നൽകുന്ന ആ എക്സ്ട്രാ പണത്തെ സോഫ്റ്റ് ലൈഫ് ടാക്സ് എന്ന് വിളിക്കാം. ഇത് പോലെ ബസിലെ യാത്രാ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടാൻ യൂബർ, മറ്റ് ടാക്സി സർവ്വീസുകൾ, ലോണ്ടറി അയേണിംഗ് പോലുള്ള സർവ്വീസുകൾ, നിങ്ങളുടെ കംഫർട്ടിന് അനുസരിച്ച് വർക്ക് ഔട്ട് ചെയ്യാൻ ഫിറ്റ്നസ് ആപ്പുകൾ, തുടങ്ങിയവയെല്ലാം സോഫ്റ്റ് ലൈഫ് ടാക്സ് നൽകുന്ന മേഖലയിൽ ഉൾപ്പെടുന്നു. മെഡിറ്റേഷൻ, സ്പാകൾ, സ്കിൻ കെയർ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുകയും ചെയ്യും.

ഇനി, ഇത് കൊണ്ട് എന്ത് ഗുണമാണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? വളരെ തിരക്കേറിയ ജീവിതത്തിൽ ഒരു സ്ട്രെസ് റിലീഫ് ആയി പലരും ഇതിനെ കാണുന്നു. ഇങ്ങനെ ജീവിത നിലവാരം മെച്ചപ്പെടുമെന്നതിനോടൊപ്പം കൂടുതൽ സമാധാനവും സന്തോഷവും ലഭിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നു. അതായത് പണം ചെലവാകുന്നു എന്നതിനപ്പുറം ഈ ക്യൂട്ട്നെസിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും.

ഇനി, പണമിങ്ങനെ കണക്കില്ലാതെ ചെലവഴിക്കുന്നവർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ സേവിംഗ്സ് കുറയുകയും, ബാധ്യതയേറുകയും ചെയ്യും. സോഷ്യൽ മീഡിയ വഴിയടക്കം ഇന്ന് കൈമാറുന്ന ഒരു സന്ദേശം “Peace is expensive” എന്നായി മാറി. ഇത് വളരെ സാധാരണക്കാരായ ആളുകളെയടക്കം ഒരു തരം അപകർഷതാ ബോധത്തിലേക്കാണ് തള്ളിവിടുക. Comfort addiction അടക്കം നമ്മുടെ ജീവിതത്തെ വളരെ മോശമായി സ്വാധീനിക്കുകയും ചെയ്യും. സമാധാനമോ സന്തോഷമോ കിട്ടാൻ ഏസ്തെറ്റിക് വൈബ്സ് എന്ന പേരിൽ ആയിരക്കണക്കിന് രൂപക്ക് വാങ്ങുന്ന പലതും, പിന്നീട് കൂടുതൽ പോക്കറ്റ് കാലിയാക്കാൻ കാരണമാകും എന്നോർക്കുക. ഫിനാൻഷ്യൽ പ്ലാനിങ്ങും വളരെ ഇമ്പോർട്ടന്റ് ആണെന്ന് സാരം.

PREV
Read more Articles on
click me!

Recommended Stories

മാനസിക സമ്മർദത്തെ മറികടക്കാൻ ഈ പതിവുണ്ടോ? ഉടൻ മാറ്റിക്കോളൂ, ജീവിതം തന്നെ താറുമാറായേക്കാം!
ചിപ്സ് പാക്കറ്റിൽ മൊത്തം കാറ്റ്, 10 രൂപയുടെ ബിസ്ക്കറ്റ് പാക്കറ്റിന്റെ വലിപ്പം കുറയുന്നു; എന്താണ് 'Shrinkflation' ?