Latest Videos

ഈ പോളിസികള്‍ തെരഞ്ഞെടുക്കൂ; സാമ്പത്തിക പരിരക്ഷയ്ക്കൊപ്പം നികുതിയും ലാഭിക്കാം

By Web TeamFirst Published Mar 2, 2023, 3:12 PM IST
Highlights

ഒട്ടുമിക്ക ഇന്‍ഷുറന്‍സ് പോളിസികളും സാമ്പത്തിക പരിരക്ഷയ്ക്കൊപ്പം നികുതി ആനുകൂല്യങ്ങള്‍ കൂടി നല്‍കുന്നുണ്ട് .പോളിസികള്‍ എടുക്കുമ്പോള്‍ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയൂ 

ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങള്‍ പലതാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രതയും, സുരക്ഷിതത്വവും  ഉറപ്പുവരുത്തുന്നതിനായാണ് മിക്കവരും ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത്. എന്നാല്‍ ഒട്ടുമിക്ക ഇന്‍ഷുറന്‍സ് പോളിസികളും സാമ്പത്തിക പരിരക്ഷയ്ക്കൊപ്പം നികുതി ആനുകൂല്യങ്ങള്‍ കൂടി നല്‍കുന്നുണ്ട് .പോളിസികള്‍ എടുക്കുമ്പോള്‍ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപപദ്ധതികളെക്കുറിച്ച് ഉടമകള്‍ അറിഞ്ഞുവെയ്്ക്കേണ്ടതുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് :
ജോലി ലഭിച്ചാല്‍ ആദ്യം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നവരാണ് കൂടുതലും. കാരണം വര്‍ദ്ധിച്ചുവരുന്ന ആശുപത്രി, മെഡിക്കല്‍ ചെലവുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വലിയൊരാശ്വാസമാണ്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 (ഡി) അനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്സ് പോളിസി ഉടമകള്‍ക്ക് നികുതി ഇളവ് ലഭിയ്്ക്കും. മാത്രമല്ല, അക്കണ്ട് ഉടമ, അവരുടെ പാര്‍ട്ണര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചിത തുക നികുതി ഇളവായി അനുവദിക്കുകയും ചെയ്യുന്നുണ്ട്.

യുഎല്‍ഐപി

പിപിഎഫ് പോലുള്ള ചില നിക്ഷേപങ്ങളില്‍ പലിശയ്ക്കും മുതലിനും നികുതിയിളവുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ നികുതിയിളവ് ലഭിക്കുന്നൊരു നിക്ഷേപമാണ് യുണിറ്റ് ലിങ്ക്ഡ് ഇന്‍്ഷൂറന്‍സ് പ്ലാന്‍ അഥവാ യുഎല്‍ഐപി.ആദായ നികുതി നിയമത്തിലെ 80സി പ്രകാരം 1.50 രൂപ നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ  സ്‌കീമാണിത്. പ്രീമിയം തുകയിലെ ഒരു ഭാഗം ഇന്‍ഷുറന്‍സിലേക്കും, മറ്റൊരു ഭാഗം നിക്ഷേപത്തിലേക്കും മാറ്റുന്ന പ്ലാനാണിത്. നികുതിി ലാഭിക്കാനുള്ള മികച്ചരു മാര്‍ഗ്ഗം കൂടിയാണിത്.നിക്ഷേപത്തിനും, കാലാവധിയെത്തുമ്പോഴുള്ള പിന്‍വലിക്കലിനും ഭാിക പിന്‍വലിക്കലിനും, തുടങ്ങി നിരവധി നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിക്ഷേപമാണ് യുഎല്‍ഐപി പ്ലാനുകള്‍. ആദായ നികുതി നിയമത്തിലൈ സെകഷന്‍ 80 സി, 10 ഡി പ്രകാരം യുഎല്‍ഐപി പോളിസി പ്രീമിയം അടയ്ക്കുന്ന തുകയ്ക്ക് സാമ്പത്തികവര്‍ഷത്തില്‍ 1.5 ലക്ഷം രൂപവരെ നികുതിഇളവ് ലഭിക്കും.  

ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാന്‍

പിപിഎഫ്, എന്‍എസ് സി , പോലുള്ള പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി അധികം റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപപദ്ധതിയാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാന്‍. വ്യവസ്ഥകള്‍ പ്രകാരം 7.5 ശതമാനം ഉയര്‍ന് റിട്ടേണ്‍ ലഭിക്കുന്ന പദ്ധതിയാണിത്. സെക്ഷന്‍ 10(10) ഡി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപപദ്ധതിയാണിത്

click me!