അറിയിക്കാത്തവരുടെ ശമ്പളം ഇനി ബാങ്കിലേക്ക് പോകില്ല, ധനവകുപ്പ് ഉത്തരവിറക്കി

By Web TeamFirst Published Aug 18, 2019, 7:49 PM IST
Highlights

ഇനിമുതല്‍ രേഖാ മൂലം അറിയിപ്പ് നല്‍കാതെ ശമ്പളം ബാങ്കിലേക്ക് മാറ്റി നല്‍കില്ല. 

തിരുവനന്തപുരം: ശമ്പളം ബാങ്ക് വഴി വേണോ ട്രഷറി സേവിങ്സ് അക്കൗണ്ട് വഴി വേണോ എന്ന് വ്യക്തമാക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ഇനിമുതലുളള ശമ്പളം എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ധനവകുപ്പ് ഉത്തരവ്. നേരത്തെ ശമ്പളം ഏത് മാര്‍ഗത്തില്‍ വേണമെന്ന് സാലറി ഡ്രോയിങ്  ആന്‍ഡ് ഡിസ്ട്രിബേഴ്സിങ് ഓഫീസര്‍മാരെ (ഡിഡിഒ) അറിയിക്കണമെന്ന് ജൂണില്‍ ജീവനക്കാരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 

എന്നാല്‍, നിരവധി ഉദ്യോഗസ്ഥര്‍ താല്‍പര്യം അറിയിച്ചില്ല. ഇവരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ബാങ്കുകളിലേക്ക് കൈമാറി നല്‍കിയിരുന്നു. ഇനിമുതല്‍ രേഖാ മൂലം അറിയിപ്പ് നല്‍കാതെ ശമ്പളം ബാങ്കിലേക്ക് മാറ്റി നല്‍കില്ല. രേഖാ മൂലം അറിയിപ്പ് നല്‍കാത്തവരുടെ ശമ്പളം അവരുടെ ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. 

click me!