ഒരു കോടി രൂപ ഭവന വായ്പ എടുക്കാൻ പ്ലാനുണ്ടോ? ക്രെഡിറ്റ് സ്കോർ എത്ര വേണമെന്ന് അറിയാം

Published : May 10, 2025, 04:59 PM IST
 ഒരു കോടി രൂപ ഭവന വായ്പ എടുക്കാൻ പ്ലാനുണ്ടോ? ക്രെഡിറ്റ് സ്കോർ എത്ര വേണമെന്ന് അറിയാം

Synopsis

ഈ തുക വായ്പ വാങ്ങുമ്പോൾ വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി ബാങ്കുകൾക്ക് പ്രധാനമാണ്.

വായ്പ ഏത് എടുക്കുകയാണെങ്കിലും ക്രെഡിറ്റ് സ്കോർ പ്രധാനമാണ്. കാരണം സിബിൽ അഥവാ ക്രെഡിറ്റ് സ്കോർ  കുറവാണെങ്കിൽ വായ്പ അപേക്ഷ നിരസിക്കപ്പെടും. ഇനി വലിയൊരു തുകയാണ് വായ്പ എടുക്കുന്നതെങ്കിലോ? ഒരു കോടി രൂപയുടെ ഭവന വായ്പയ്ക്ക് യോഗ്യത നേടുന്നതിന് എത്ര ക്രെഡിറ്റ് സ്കോർ വേണ്ടി വരും? 

രാജ്യത്തെ ബാങ്കുകൾ പൊതുവെ വായ്പ നൽകുന്നതിന് 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ളവരെയാണ് ആദ്യം പരിഗണിക്കാറുള്ളത്. ഈ തുക വായ്പ വാങ്ങുമ്പോൾ വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി ബാങ്കുകൾക്ക് പ്രധാനമാണ്. ക്രെഡിറ്റ് സ്കോറിനപ്പുറം മറ്റ് ചില യോഗ്യത മാനദണ്ഡങ്ങളുമുണ്ട്. 

ഒരു കോടി രൂപ വായ്പ എടുക്കുന്ന വ്യക്തിക്ക് ചുരുങ്ങിയത് 1,20,000 രൂപ പ്രതിമാസ വരുമാനം ആവശ്യമാണ്. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അപേക്ഷകന് 70 വയസ്സ് തികയുന്നതിനുമുമ്പ് വായ്പാ കാലാവധി അവസാനിക്കണം. കൂടാതെ തൊഴിൽ സ്ഥിരതയും പ്രധാന ഘടകമാണ്. 

ക്രെഡിറ്റ് സ്കോർ കൂട്ടാനുള്ള പ്രധാന വഴികൾ ഇതാ; 

* ഒരു സമയം ഒരു ലോൺ മാത്രം എടുക്കുക.
* നിങ്ങളുടെ സിബിൽ സ്കോർ പതിവായി പരിശോധിക്കുക.
* നിങ്ങളുടെ ഇഎംഐകൾ കൃത്യസമയത്ത് അടയ്ക്കുക.
* നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതത്തിൽ ഉറച്ചുനിൽക്കുക, 
* വായ്പാ പരിധിയിൽ ഉറച്ചു നിൽക്കുക
* ആവശ്യമില്ലാതെ വായ്പ എടുക്കാനുള്ള അന്വേഷണങ്ങൾ നടത്തരുത്, കാരണം അനാവശ്യമായി ലോണിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?