1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാടുകൾ നടത്താനാകില്ല; കാരണം ഇതാണ്

By Web TeamFirst Published May 2, 2024, 2:11 PM IST
Highlights

ഇന്ത്യ തയാറാക്കിയ പുതിയ നിയമങ്ങൾ അനുസരിച്ച്, 'ഓൺ ഹോൾഡ്'  കെവൈസി ഉള്ള നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകളൊന്നും നടത്താൻ കഴിയില്ല.

കെവൈസി പൂർണമല്ലാത്തത് കാരണം ഏകദേശം 1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാട് നടത്താനാകില്ലെന്ന് റിപ്പോർട്ട്. കെവൈസി രജിസ്ട്രേഷൻ പ്രക്രിയയിൽ ആധാർ അല്ലാത്തതും ഔദ്യോഗികമല്ലാത്തതുമായ രേഖകൾ നൽകിയതാണ് ഇതിന് കാരണം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തയാറാക്കിയ പുതിയ നിയമങ്ങൾ അനുസരിച്ച്, 'ഓൺ ഹോൾഡ്'  കെവൈസി ഉള്ള നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകളൊന്നും നടത്താൻ കഴിയില്ല. പുതിയ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനോ നിലവിലുള്ള മ്യൂച്വൽ ഫണ്ടുകൾ  വിൽക്കാനോ സാധിക്കില്ല .
 
ഏകദേശം 11 കോടി നിക്ഷേപകരിൽ 73% പേർക്കും  സാധുതയുള്ള  കെവൈസി ഉണ്ട്. അതേസമയം 'ഓൺ ഹോൾഡ്'  ആയ 12% പേർക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ട് ഫോളിയോകളും പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപകൻ   കെവൈസി സ്റ്റാറ്റസ് പരിശോധിക്കേണ്ടത് പ്രധാനമാണ്.  മ്യൂച്വൽ ഫണ്ട് കെവൈസി സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

താഴെ കൊടുത്തിരിക്കുന്ന മാർഗത്തിലൂടെ ഒരു നിക്ഷേപകന് അവരുടെ കെവൈസി സ്റ്റാറ്റസ് ഓൺലൈനായി എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും:

ഘട്ടം 1: ഏതെങ്കിലും കെആർഎ വെബ്സൈറ്റ് പരിശോധിക്കുക.   www.CVLKRA.com/ www.CAMSKRA.com എന്നിവ  ഇതിനായി ഉപയോഗിക്കാം
ഘട്ടം 2: CVLKRA വെബ്സൈറ്റിൽ, " കെവൈസി എൻക്വയറി" ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഒരു പുതിയ വെബ്‌പേജ് തുറക്കും. നിങ്ങളുടെ പാൻ നൽകുക, ക്യാപ്ചയിൽ ക്ലിക്ക് ചെയ്ത് "സബ്മിറ്റ്" ക്ലിക്ക് ചെയ്യുക.

നൽകിയ പാൻ അടിസ്ഥാനമാക്കി കെവൈസി സ്റ്റാറ്റസ് സ്ക്രീനിൽ കാണാം
 

click me!