തട്ടിപ്പ് ബാങ്കുകളുമായി 'സഹകരണമില്ല'; കഴിഞ്ഞ വർഷം ആർബിഐ പൂട്ടിച്ചത് 17 സഹകരണ ബാങ്കുകള്‍

Published : Jan 03, 2024, 06:42 PM IST
തട്ടിപ്പ് ബാങ്കുകളുമായി 'സഹകരണമില്ല'; കഴിഞ്ഞ വർഷം ആർബിഐ പൂട്ടിച്ചത് 17 സഹകരണ ബാങ്കുകള്‍

Synopsis

സഹകരണ ബാങ്കുകളുടെ നടത്തിപ്പിലെ പാളിച്ചകള്‍ കാരണം റിസര്‍വ് ബാങ്ക് ഏറ്റവും കൂടുതല്‍  ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതും കഴിഞ്ഞ വര്‍ഷമാണ്.

ഹകരണ ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച ആശങ്കകകളുയര്‍ത്തി കഴിഞ്ഞ വര്‍ഷം മാത്രം പൂട്ടിയത് പതിനേഴോളം ബാങ്കുകള്‍. സഹകരണ ബാങ്കുകളുടെ നടത്തിപ്പിലെ പാളിച്ചകള്‍ കാരണം റിസര്‍വ് ബാങ്ക് ഏറ്റവും കൂടുതല്‍  ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതും കഴിഞ്ഞ വര്‍ഷമാണ്. പൂട്ടിയതില്‍ അര ഡസന് മേല്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളാണ്.2014ന് ശേഷം മൊത്തം 60 സഹകരണ ബാങ്കുകളാണ് രാജ്യത്ത് പൂട്ടിയത്. അര്‍ബന്‍, റൂറല്‍ സഹകരണ ബാങ്കുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2022ല്‍ 12 സഹകരണ ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

നിലവില്‍ 39 അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരം പാപ്പരത്ത നടപടികള്‍ നേരിടുകയാണ്. ഗുരുതരമായ സാമ്പത്തിക ക്രമക്കേട്, നിയമപരമായി പാലിക്കേണ്ട ആസ്തി - ബാധ്യത അനുപാതത്തിലെ വീഴ്ച എന്നിവയാണ് ഈ ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കാരണം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വര്‍ധിച്ച നിഷ്ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ആകെയുള്ള 1502 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ആകെ നിഷ്ക്രിയാസ്തി 8.8 ശതമാനമാണ്.

സഹകരണ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി നാല് തലത്തിലുള്ള നിയന്ത്രണ നടപടികള്‍ റിസര്‍വ് ബാങ്ക് ആവിഷ്കരിക്കുന്നുണ്ട്. കംപ്ലയന്‍സ്, റിസ്ക് മാനേജ്മെന്‍റ്, ആഭ്യന്തര ഓഡിറ്റ് എന്നിവയ്ക്കാണ് ആര്‍ബിഐ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

അതേ സമയം കഴിഞ്ഞ വര്‍ഷം ചില സഹകരണ ബാങ്കുകള്‍ പുനരുജ്ജീവിപ്പിച്ചിട്ടുമുണ്ട്. യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ലയിപ്പിച്ച പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ഉള്‍പ്പെടുന്ന മൂന്ന് ബാങ്കുകളാണ് ഇത്തരത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്