
മുംബൈ : നിക്ഷേപത്തിന് ഉയർന്ന റിട്ടേൺ അതാണ്, ഓഹരി വിപണിയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. എന്നാൽ ഓഹരി വിപണി ഉയർന്ന നഷ്ടസാധ്യതയുള്ള ഇടം കൂടിയാണ്. പക്ഷേ കൃത്യമായ കണക്കുകൂട്ടലുകൾ നടത്തി നിഷേധിക്കുന്നവർക്ക് അത് വലിയ നേട്ടം സമ്മാനിക്കുകയും ചെയ്യുന്നു.
അത്തരത്തിൽ നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ച ഓഹരിയാണ് രമ സ്റ്റീൽ ട്യൂബ്സ്. കഴിഞ്ഞ ഒരു മാസത്തിനിടെ 343 രൂപയിൽ നിന്ന് 378 രൂപയായി ഈ കമ്പനിയുടെ ഓഹരി മൂല്യം ഉയർന്നു. ആറുമാസം മുൻപ് 228 രൂപയായിരുന്നു ഓഹരിയുടെ വില. ഒരു വർഷം മുൻപ് 94 രൂപയായിരുന്നു ഓഹരിയുടെ വില. 2020 ജൂൺ 12ന് ഈ ഓഹരിയുടെ വില 30.60 രൂപയായിരുന്നു.
ഇനി ഈ കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന് കഴിഞ്ഞകാലങ്ങളിൽ എന്തു നേട്ടമുണ്ടായി എന്നു നോക്കാം. ഒരു മാസം മുൻപ് നിക്ഷേപിച്ച് ഒരു ലക്ഷം രൂപ ഇപ്പോൾ 1.10 ലക്ഷം രൂപയായി ഉയർന്നു കാണും. ആറുമാസം മുൻപാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതെങ്കിൽ ഇന്നത് 1.65 ലക്ഷമായി ഉയർന്നു. ഒരു വർഷം മുൻപ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് നാല് ലക്ഷം ആയെങ്കിൽ, രണ്ടുവർഷം മുൻപ് നിക്ഷേപിച്ച ഒരു ലക്ഷം രൂപയ്ക്ക് ഇന്നത്തെ മൂല്യം 12.35 ലക്ഷം രൂപയാണ്.
കഴിഞ്ഞ 52 ആഴ്ചകൾക്കിടയിൽ ഈ ഓഹരിക്ക് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മൂല്യം 71.55 രൂപയാണ്. ഇതേ കാലത്തെ ഏറ്റവും ഉയർന്ന മൂല്യം 454.30 രൂപയുമാണ്. ഓഹരി വിപണി ഏറ്റവുമുയർന്ന നഷ്ടസാധ്യതയുള്ള ഒരിടമാണ്. അതേപോലെതന്നെ ഉയർന്ന നേട്ടവും ഉണ്ടാക്കാനാകും എന്നതാണ് രമ സ്റ്റീൽ ട്യൂബ് നിക്ഷേപിച്ച നിക്ഷേപകരുടെ അനുഭവം വ്യക്തമാക്കുന്നതും.