
വിരമിക്കുമ്പോൾ കൈയ്യിൽ ആവശ്യത്തിനുള്ള സേവിംഗ്സ് ഇല്ലെങ്കിൽ എന്താകും സ്ഥിതി? പിന്നീട് വരുന്ന ചിലവുകക്കെല്ലാം ബുദ്ധിമുട്ടും. കൂടാതെ, വിശ്രമ ജീവിതം നയിക്കാനും സാധിക്കില്ല. അതിനാൽ വിരമിക്കൽ കുട്ടിക്കളിയല്ല. മുൻകൂട്ടിതന്നെ വിരമിക്കൽ പ്ലാൻ തയ്യാറാക്കണം. വിരമിക്കൽ പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
എമർജൻസി ഫണ്ട്
വിരമിക്കൽ കാലത്തേക്ക് ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കിവെക്കുന്നത് നല്ലതാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകൾ കൈകാര്യം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. അടിയന്തര സാം,ബാതിക ചെലവുകൾ കൈകര്യം ചെയ്യാൻ അതിനായി മാറ്റിവെച്ച ഫണ്ട് എടുക്കുമ്പോൾ നിങ്ങളുടെ സമ്പാദ്യങ്ങൾ തകരുകയുമില്ല.
കടങ്ങൾ വീട്ടുക
വിരമിച്ചു കഴിഞ്ഞാൽ സ്ഥിര വരുമാനം ഇല്ലാതെയാകും. അങ്ങനെ വരുമ്പോൾ ഇഎംഐ, അല്ലെങ്കിൽ കടങ്ങൾ വീട്ടാൻ കഴിഞ്ഞെന്ന വരില്ല. മാത്രമല്ല, കടങ്ങൾ നേരത്തെ വീട്ടുന്നത് വലിയ അളവിൽ പലിശ നൽകുന്നത് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
ആരോഗ്യ ഇൻഷുറൻസ്
വിരമിക്കൽ കാലത്ത് ഏറ്റവും കൂടുതൽ പണം ആവശ്യമായി വരിക ആരോഗ്യ കാര്യങ്ങൾക്കായിരിക്കും. അതായത് ആശുപത്രി ചെലവുകൾക്ക്. അതിനാൽ തന്നെ റിട്ടയർമെന്റ് സമയത്ത് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്.
റിട്ടയർമെൻ്റ് വരുമാനം
റിട്ടയർമെൻ്റ് കാലത്ത് നിങ്ങൾക്ക് എത്ര വരുമാനം ലഭിക്കും? നിക്ഷേപങ്ങളിലൂടെ വരുമാനം ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ടാകണം. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നിരക്ക് ലഭിക്കുന്ന സ്കീമുകളിലും നിക്ഷേപിക്കാം. ഓഹരികൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലൂടെ വരുമാനം നേടാൻ ശ്രമിക്കാവുന്നതാണ്.