Latest Videos

ഈ ബാങ്കുകൾ നൽകുക സൂപ്പർ പലിശ; നിക്ഷേപിക്കും മുൻപ് അറിയേണ്ടത്

By Web TeamFirst Published Apr 13, 2024, 9:38 AM IST
Highlights

പണം നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപകർ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണോ? വിപണിയിൽ ലാഭ നഷ്ട്ടത്തിന്റെ അപകട സാധ്യതകൾ താൽപര്യമില്ലെങ്കിൽ, ഏറ്റവും സുരക്ഷിതമായ നിക്ഷേപം സ്ഥിര നിക്ഷേപം തന്നെയാണ്.  ഫിക്സഡ് ഡിപ്പോസിറ്റുകളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപകർ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. 

നിലവിൽ റിപ്പോ നിരക്ക് ആർബിഐ കുറയ്ക്കാത്തതിനാൽ ബാങ്കുകൾ അവരുടെ ടേം ഡെപ്പോസിറ്റുകളിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. മോണിറ്ററി എംപിസി മീറ്റിംഗിൽ ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമ്പോൾ ബാങ്കുകൾ നിക്ഷേപത്തിന്റെ പലിശ കുറച്ചേക്കാം. എന്നാൽ അതുവരെ നിലവിലുള്ള ഉയർന്ന പലിശ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താൻ നിക്ഷേപങ്ങൾ നടത്തുന്നത് നല്ലതാണ്. 


മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ ഇതാ:

എച്ച്‌ഡിഎഫ്‌സി ബാങ്ക്: 

എച്ച്‌ഡിഎഫ്‌സി ബാങ്ക് 18 മുതൽ 21 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്  7.25 ശതമാനം വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7.15 ശതമാനവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. കാലാവധി ഒരു വർഷം മുതൽ 15 മാസം വരെയാകുമ്പോൾ പലിശ 6.60 ശതമാനമാണ്. കാലാവധി 2 വർഷം മുതൽ 2 വർഷം 11 മാസം വരെയാകുമ്പോൾ പലിശ 7 ശതമാനമാണ്. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക്, പലിശ നിരക്ക് 3 ശതമാനം മുതൽ 6 ശതമാനം വരെയാണ്.

ഐസിഐസിഐ ബാങ്ക്: 

ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള എഫ്ഡികളിൽ ഐസിഐസിഐ ബാങ്ക് 6.7 ശതമാനം വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള കാലാവധിക്ക്, പലിശ നിരക്ക് 7.20 ശതമാനമാണ്..

കൊട്ടക് മഹീന്ദ്ര ബാങ്ക്: 

സ്ഥിര നിക്ഷേപത്തിൻ്റെ കാലാവധി 390 ദിവസത്തിനും 391 ദിവസത്തിനും ഇടയിലായിരിക്കുമ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ  7.4 ശതമാനം വാഗ്ദാനം ചെയ്യുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക്: 

400 ദിവസത്തെ നിക്ഷേപങ്ങൾക്ക് പിഎൻബി അതിൻ്റെ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.30 ശതമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി 300 ദിവസമാകുമ്പോൾ, ബാങ്ക് 7.10 ശതമാനം വാഗ്ദാനം ചെയ്യുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ:

രണ്ട് മുതൽ 3 വർഷം വരെയാണെങ്കിൽ എസ്ബിഐ അതിൻ്റെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7 ശതമാനം വാഗ്ദാനം ചെയ്യുന്നു. 3-5 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, എസ്ബിഐ 6.75 ശതമാനം പലിശ  വാഗ്ദാനം ചെയ്യുന്നു. കാലാവധി 5 വർഷത്തിൽ കൂടുതലാണെങ്കിൽ, പലിശ നിരക്ക് 6.5 ശതമാനമാണ്. കാലാവധി ഒരു വർഷത്തിൽ കുറവാണെങ്കിൽ, പലിശ നിരക്ക് 3.5 മുതൽ 6.80 ശതമാനം വരെയാണ്.

click me!