വിവാഹ ആവശ്യങ്ങള്‍, ചെറിയ വീട് അറ്റകുറ്റപ്പണികള്‍, ബിസിനസ് ആവശ്യങ്ങള്‍ എന്നിവ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത് സൗകര്യപ്രദമായ ഒരു വഴിയാണ്.
അടിയന്തരമായി പണം ആവശ്യമുള്ളപ്പോള്‍: അത്യാവശ്യ ഘട്ടങ്ങളില്‍, ഗോള്‍ഡ് ലോണുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍, ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അനുവദിച്ചു കിട്ടും. നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മൂല്യനിര്‍ണ്ണയത്തിനായി സമര്‍പ്പിച്ചാല്‍ മതി, അധികം താമസമില്ലാതെ പണം അക്കൗണ്ടില്‍ ലഭിക്കും. എന്നാല്‍ പേഴ്സണല്‍ ലോണുകള്‍ക്ക് സാധാരണയായി 2-7 ദിവസമെടുക്കും.
ക്രെഡിറ്റ് സ്‌കോര്‍ അത്ര മികച്ചതല്ലെങ്കില്‍: ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന് മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുടെ ആവശ്യമില്ല, കാരണം സ്വര്‍ണ്ണം തന്നെയാണ് ഇവിടെ ഈട് . ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത പുതിയ വായ്പക്കാര്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ഇത് എളുപ്പത്തില്‍ ലഭിക്കും.
കുറഞ്ഞ കാലയളവിലേക്കാണ് വായ്പ ആവശ്യമെങ്കില്‍: ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗോള്‍ഡ് ലോണുകള്‍ അനുയോജ്യമാണ്. വിവാഹ ആവശ്യങ്ങള്‍, ചെറിയ വീട് അറ്റകുറ്റപ്പണികള്‍, ബിസിനസ് ആവശ്യങ്ങള്‍ എന്നിവ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത് സൗകര്യപ്രദമായ ഒരു വഴിയാണ്. ഗോള്‍ഡ് ലോണിന്റെ കാലാവധി സാധാരണയായി 3 മുതല്‍ 36 മാസം വരെയും, ചില സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെയും നീണ്ടുനില്‍ക്കും.
രേഖകള്‍ ഒഴിവാക്കണമെങ്കില്‍: ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ വേഗത്തിലുള്ളതും ലളിതവുമാണ്. ഐ.ടി.ആര്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ബിസിനസ് രജിസ്ട്രേഷന്‍ രേഖകള്‍ തുടങ്ങിയ കെ.വൈ.സി. രേഖകളുടെ ആവശ്യമില്ല. തിരിച്ചറിയല്‍ രേഖയും സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശ തെളിവും മാത്രം മതിയാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എളുപ്പത്തിലുള്ള ലഭ്യതയും കുറഞ്ഞ പലിശ നിരക്കും ഉണ്ടെങ്കിലും, ഗോള്‍ഡ് ലോണുകള്‍ക്ക് മൊത്തത്തിലുള്ള ചെലവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള ചില മറഞ്ഞിരിക്കുന്ന ഫീസുകള്‍ ഉണ്ടാവാം:
പ്രോസസ്സിംഗ് & വാല്യുവേഷന്‍ ഫീസ്: ലോണ്‍ തുകയുടെ 5% വരെ പ്രോസസ്സിംഗ് ഫീസും, സ്വര്‍ണ്ണത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതിനുള്ള ചെലവുകളും ഉണ്ടാകാം. ഒപ്പിടുന്നതിന് മുമ്പ് എല്ലാ ചാര്‍ജുകളും വിശദമായി ചോദിച്ചറിയുക.
വൈകിയുള്ള പേയ്മെന്റ് ചാര്‍ജുകള്‍: തിരിച്ചടവ് മുടങ്ങുകയാണെങ്കില്‍ പിഴ ഈടാക്കുന്നത് മൊത്തത്തിലുള്ള ചെലവ് വര്‍ദ്ധിപ്പിക്കും.
മുന്‍കൂര്‍ തിരിച്ചടവ് ഫീസ്: ചില ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി തിരിച്ചടയ്ക്കുന്നതിന് ഫോര്‍ക്ലോഷര്‍ ചാര്‍ജ് ഈടാക്കാറുണ്ട്. പിഴയില്ലാതെ വേഗത്തില്‍ കടം വീട്ടാനുള്ള സൗകര്യം ഉണ്ടോയെന്ന് പരിശോധിക്കുക.
ലോണ്‍-ടു-വാല്യൂ അനുപാതം : പണയം വെക്കുന്ന സ്വര്‍ണ്ണത്തിന് എത്ര പണം ലഭിക്കുമെന്ന് ഇത് നിര്‍ണ്ണയിക്കുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ആര്‍.ബി.ഐ. ഇത് 75% ആയി നിജപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് 60-65% വരെയാണ് സാധാരണയായി ലഭിക്കുക.
പ്രമുഖ ബാങ്കുകളിലെ നിലവിലെ ഗോൾഡ് ലോൺ പലിശ നിരക്കുകൾ ഇങ്ങനെയാണ്:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.75% വാർഷിക പലിശ നിരക്കിൽ (₹20,000 മുതൽ ₹50 ലക്ഷം വരെ) ഗോൾഡ് ലോൺ നൽകുമ്പോൾ, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇതേ നിരക്കിൽ ₹1 കോടി വരെ വായ്പ ലഭ്യമാക്കുന്നു. കാനറ ബാങ്കിലെ നിരക്ക് 8.90% മുതൽ ആണെങ്കിലും, വായ്പാ കാലാവധി 6 മാസമാണ്. ബാങ്ക് ഓഫ് ബറോഡ 9.00% വാർഷിക പലിശയിൽ ₹50 ലക്ഷം വരെ വായ്പ നൽകുമ്പോൾ, എച്ച്ഡിഎഫ്സി ബാങ്ക് 9.30% മുതൽ 17.86% വരെ പലിശ ഈടാക്കുന്നു.
