മാർച്ചിൽ ഇവ മറക്കരുത്; ചെയ്തു തീർക്കാൻ നിരവധി സാമ്പത്തിക കാര്യങ്ങൾ

Published : Mar 01, 2024, 07:04 PM IST
മാർച്ചിൽ ഇവ മറക്കരുത്; ചെയ്തു തീർക്കാൻ നിരവധി സാമ്പത്തിക കാര്യങ്ങൾ

Synopsis

പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത് തീർക്കേണ്ടതും കാലാവധി അവസാനിക്കുന്നതുമായ ചില സുപ്രധാന കാര്യങ്ങളാണ് താഴെ

സാമ്പത്തിക വർഷം ഒരു മാസത്തിനുള്ളിൽ അവസാനിക്കാനിരിക്കെ, നിക്ഷേപകരുടെ  മനസ്സിൽ  പലതരം ആധിയാണ്. പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം എന്നതാണ് ഈ ആധിക്ക് കാരണം. മാർച്ച് മാസത്തിൽ ചെയ്ത് തീർക്കേണ്ടതും കാലാവധി അവസാനിക്കുന്നതുമായ ചില സുപ്രധാന കാര്യങ്ങളാണ് താഴെ
 
2023-2024 സാമ്പത്തിക വർഷത്തേക്ക് ആദായനികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന്, മാർച്ച് 31-ന് മുമ്പ്   ആവശ്യമായ നിക്ഷേപം നടത്തണം. ഈ തീയതിക്ക് ശേഷം നടത്തുന്ന നിക്ഷേപങ്ങൾക്ക് അടുത്ത വർഷം മാത്രമേ നികുതി ആനുകൂല്യങ്ങൾ ലഭിക്കൂ.
 .
എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി: 2023 ഏപ്രിൽ 12 മുതൽ പ്രാബല്യത്തിൽ വരുന്ന 7.10 ശതമാനം പലിശ നിരക്കിൽ 400 ദിവസത്തെ (അമൃത് കലാഷ്)  നിക്ഷേപ പദ്ധതി എസ്ബിഐ പുറത്തിറക്കി. ഇത് പ്രകാരം മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. 2024 മാർച്ച് 31 വരെ ഈ പദ്ധതിക്ക് സാധുതയുണ്ടാകും.

എസ്ബിഐ ഭവന വായ്പ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താരതമ്യേന കുറഞ്ഞ പലിശ നിരക്കുകളുള്ള ഭവന വായ്പകൾ നൽകുന്ന പദ്ധതി  2024 മാർച്ച് 31 വരെ തുടരും.

ഐഡിബിഐ ബാങ്കിന്റെ പ്രത്യേക എഫ്ഡി:  സാധാരണ നിക്ഷേപകർക്ക് 7.05 മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 7.55 മുതൽ 7.75 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഐഡിബിഐ ബാങ്കിന്റെ എഫ്ഡികൾ 2024 മാർച്ച് 31 വരെ മാത്രമേ ലഭിക്കൂ.

ആധാറിന്റെ സൗജന്യ അപ്‌ഡേറ്റ്:   ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, മാർച്ച് 14-ന് മുമ്പ് അത് ചെയ്യണം. ഫീസ് നൽകാതെ തന്നെ നിങ്ങളുടെ പേരോ വിലാസമോ മൊബൈൽ നമ്പറോ മാറ്റാം. ഈ സമയപരിധിക്ക് ശേഷം ഈ മാറ്റങ്ങൾ വരുത്തുന്നതിന്  ഫീസ് ഈടാക്കും.  

PREV
click me!

Recommended Stories

അമേരിക്ക ഭേദിക്കാൻ മടിക്കുന്ന ആ 'റെഡ് ലൈന്‍', ഇപ്പോഴും തൊടാത്ത ഇറാനിലെ ആ കൊച്ചു ദ്വീപ്! എന്താണ് ഖാർഗിന്റെ പവർ?
മലപ്പുറത്ത് ഗുരുതര ചികിത്സാ വീഴ്ച: മരിച്ച സ്ത്രീയുടെ മകന് 4,93,736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍