'മുകേഷ് അംബാനി ക്ഷണിച്ചാൽ വരാതെ പറ്റുമോ'; ജാംനഗറിലേക്ക് ബിൽ ഗേറ്റ്‌സ് മുതൽ സുക്കർബർഗ് വരെ; ആഘോഷങ്ങൾ തുടങ്ങി

Published : Mar 01, 2024, 02:22 PM IST
'മുകേഷ് അംബാനി ക്ഷണിച്ചാൽ വരാതെ പറ്റുമോ'; ജാംനഗറിലേക്ക് ബിൽ ഗേറ്റ്‌സ് മുതൽ സുക്കർബർഗ് വരെ; ആഘോഷങ്ങൾ തുടങ്ങി

Synopsis

അനന്ത് അംബാനി-രാധിക മർച്ചൻ്റ് പ്രീ വെഡ്ഡിംഗ്:ആഘോഷം തുടങ്ങി. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ  പങ്കെടുക്കുന്ന ബിസിനസ്സ് ടൈക്കൂണുകളുടെ ലിസ്റ്റ്

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകന് അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള് തുടങ്ങി കഴിഞ്ഞു. വിവാഹം ജൂലൈയില് ആണെങ്കിലും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്കാന് ഇപ്പോള് തിരി തെളിഞ്ഞിരിക്കുന്നത്. വിവാഹം അംബാനി കുടുംബത്തിലാകുമ്പോൾ അതിഥികളും മോശമാകില്ലല്ലോ.. അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങളില് പങ്കെടുക്കാൻ ലോകത്തെ പ്രമുഖ വ്യവസായികൾ  ഉൾപ്പടെ തരരാജാക്കന്മാര് എത്തും എന്നാണ് റിപ്പോര്ട്ട്. 

അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷം വെള്ളിയാഴ്ച ഗുജറാത്തിലെ ജാംനഗറിൽ അതിഗംഭീരമായി ആരംഭിച്ചു. 018-ലും 2019-ലും നടന്ന അംബാനിയുടെ മറ്റ് രണ്ട് മക്കളുടെ വിവാഹങ്ങളേക്കാൾ, അനന്ത് അംബാനിയുടെ   വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനുള്ള അതിഥി പട്ടിക വലുതാണെന്നാണ് സൂചന. 

ഗുജറാത്തിലെ ജാംനഗറിൽ 3 ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യവസായ പ്രമുഖരുടെ ലിസ്റ്റ് ഇതാ

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്
സിഒഒ മെറ്റാ ജാവിയർ ഒലിവൻ
ആൽഫബെറ്റ് ഇൻക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ
സൗദി അരാംകോയുടെ ചെയർമാൻ യാസിർ അൽ റുമയ്യാൻ
ഡിസ്നി സിഇഒ ബോബ് ഇഗർ
അഡോബ് ശന്തനു നാരായൺ സിഇഒ
ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്
ബ്ലാക്ക്സ്റ്റോൺ ചെയർമാൻ സ്റ്റീഫൻ ഷ്വാർസ്മാൻ
മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക്
മാനേജിംഗ് ഡയറക്ടർ മോർഗൻ സ്റ്റാൻലി മൈക്കൽ ഗ്രിംസ്
സിഒഒ ബ്ലാക്ക് റോക്ക് റോബ് എൽ ഗോൾഡ്‌സ്റ്റൈൻ
ബാങ്ക് ഓഫ് അമേരിക്ക ചെയർമാൻ ബ്രയാൻ തോമസ് മൊയ്‌നിഹാൻ
അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ
 

 

 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ