ആരാണ് മെറ്റയുടെ പുതിയ ഇന്ത്യൻ മേധാവി? സന്ധ്യ ദേവനാഥനെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

Published : Nov 17, 2022, 05:19 PM ISTUpdated : Nov 17, 2022, 05:22 PM IST
ആരാണ് മെറ്റയുടെ പുതിയ ഇന്ത്യൻ മേധാവി? സന്ധ്യ ദേവനാഥനെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

Synopsis

ബാങ്കിംഗ്, പേയ്‌മെന്റ്, ടെക്‌നോളജി മേഖലയിൽ 22 വർഷത്തെ പ്രവർത്തന പരിചയം, മെറ്റയിലെ വിമൻ@എപിഎസിയുടെ എക്‌സിക്യൂട്ടീവ് സ്‌പോൺസർ.. ചില്ലറക്കാരിയല്ല മെറ്റയുടെ പുതിയ ഇന്ത്യാ മേധാവി സന്ധ്യ ദേവനാഥൻ  

ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ, സന്ധ്യ ദേവനാഥനെ  ഇന്ത്യയിലെ പുതിയ ബിസിനസ്സ് മേധാവിയായി നിയമിച്ചു. മെറ്റയുടെ ബിസിനസ്സ്, വരുമാന മുൻഗണനകൾ ഉയർത്തുന്നതിനൊപ്പം ദീർഘകാല വളർച്ചയെ പിന്തുണയ്ക്കാനും സന്ധ്യ ദേവനാഥിന് ചുമതലയുണ്ടാകും. 2023 ജനുവരി 1 നായിരിക്കും സന്ധ്യ ദേവനാഥ്‌ ചുമതലയേൽക്കുക. ആരാണ് മെറ്റയുടെ പുതിയ ഇന്ത്യൻ മേധാവി?  സന്ധ്യ ദേവനാഥിനെ കുറിച്ച് ഈ അഞ്ച് കാര്യങ്ങൾ അറിയാം 

  1. 22 വർഷത്തെ പരിചയവും ബാങ്കിംഗ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയിൽ അന്താരാഷ്‌ട്ര കരിയറും ഉള്ള ഒരു ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ  ദേവനാഥൻ.  ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, 2000-ൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎ പൂർത്തിയാക്കി.
  2. 2016-ൽ മെറ്റയിൽ ചേർന്ന സന്ധ്യ  ദേവനാഥൻ സിംഗപ്പൂർ, വിയറ്റ്നാം ബിസിനസുകളും ടീമുകളും അതുപോലെ തെക്കുകിഴക്കൻ ഏഷ്യയിലെ മെറ്റയിലെ ഇ-കൊമേഴ്‌സ് സംരംഭങ്ങളും കെട്ടിപ്പടുക്കാൻ സഹായിച്ചു. തന്റെ പുതിയ പദവിയിൽ, സന്ധ്യ ദേവനാഥൻ മെറ്റാ ഏഷ്യ-പസഫിക്കിലെ വൈസ് പ്രസിഡന്റ് ഡാൻ നിയറിക്ക് റിപ്പോർട്ട് ചെയ്യും.
  3. 2020-ൽ, ആഗോളതലത്തിൽ മെറ്റയുടെ ഏറ്റവും വലിയ നിക്ഷേപ മേഖലയായ ഏഷ്യ-പസഫിക് മേഖലയിൽ കമ്പനിയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ സന്ധ്യ ദേവനാഥന് കഴിഞ്ഞു.
  4. തൊഴിൽ രംഗത്ത് സ്ത്രീകളുടെ നേതൃത്വത്തെ പ്രതിനിധ്യത്തെ കുറിച്ച് ശബ്ദമുയർത്തുന്ന വ്യക്തിയാണ് സന്ധ്യ ദേവനാഥാൻ. മെറ്റായിലെ വിമൻ@എപിഎസിയുടെ എക്‌സിക്യൂട്ടീവ് സ്‌പോൺസറാണ് സന്ധ്യ. മെറ്റയുടെ ഗെയിമിംഗ് വ്യവസായത്തിലെ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റാ സംരംഭമായ പ്ലേ ഫോർവേഡിന്റെ ലീഡുമാണ് സന്ധ്യ. 
  5. പെപ്പർ ഫിനാൻഷ്യൽ സർവീസസിന്റെ ഗ്ലോബൽ ബോർഡിലും അവർ സേവനമനുഷ്ഠിക്കുന്നുവെന്ന് മിസ് ദേവനാഥന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ