5G Spectrum: 5ജി സ്പെക്‌ട്രം ലേലം രണ്ടാം ദിനം: അഞ്ചാം റൗണ്ടിൽ ജിയോ മുന്നേറുന്നു

By Web TeamFirst Published Jul 27, 2022, 4:31 PM IST
Highlights

5ജി സ്പെക്‌ട്രം ലേലത്തിന്റെ രണ്ടാം ദിനത്തിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്. 

ദില്ലി: 5ജി സ്‌പെക്‌ട്രം (5G spectrum) ലേലം (Auction) രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്. ലേലത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 80,100 കോടി രൂപ വിലമതിക്കുന്ന ഏറ്റവും ഉയർന്ന സ്‌പെക്‌ട്രത്തിന് ജിയോ ബിഡ് ചെയ്‌തിരിക്കാമെന്നും പ്രീമിയം 700MHz ബാൻഡിൽ 10MHz സ്‌പെക്‌ട്രം തിരഞ്ഞെടുത്തിരിക്കാമെന്നും വിദഗ്ദർ വിലയിരുത്തുന്നു. 

പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ആദ്യദിനം ഉണ്ടായത്. 1.45 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ് ആദ്യ ദിനം എത്തിയത്. വ്യവസായികളായ മുകേഷ് അംബാനി, സുനിൽ ഭാരതി മിത്തൽ, ഗൗതം അദാനി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനികളും വോഡഫോൺ ഐഡിയയും അഞ്ചാം തലമുറ (5G) എയർവേവ്സ് വാങ്ങുന്നതിനുള്ള ഇ-ലേലത്തിൽ മാറ്റുരയ്ക്കുന്നു. ചൊവ്വാഴ്ച ഉദ്ഘാടന ദിനത്തിൽ നാല് റൗണ്ട് സ്പെക്ട്രം ബിഡ്ഡിംഗ് പൂർത്തിയാക്കിയതിന് ശേഷം 1.45 ലക്ഷം കോടി രൂപയുടെ ബിഡുകൾ സർക്കാരിന് ലഭിച്ചു.

Read Also: 5ജി സ്‌പെക്‌ട്രം ലേലം നാലാം റൗണ്ടിലേക്ക് കടന്നു; ആദ്യ ദിനം നേടിയത് 1.45 ലക്ഷം കോടി

ഭാരതി എയർടെൽ 45,000 കോടി രൂപയുടെ സ്‌പെക്‌ട്രത്തിന് ലേലം വിളിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോർട്ട്. വോഡഫോൺ ഐഡിയ ലിമിറ്റഡ് സ്‌പെക്‌ട്രത്തിനായി 18,400 കോടി രൂപയ്ക്ക് ലേലം വിളിച്ചു. 20 സർക്കിളുകളിൽ 26GHz സ്‌പെക്‌ട്രം അദാനി  വാങ്ങനാണ് സാധ്യത എന്നും 900 കോടി രൂപയ്ക്ക് 3350MHz സ്‌പെക്‌ട്രം ആയിരിക്കും അദാനി വാങ്ങാൻ സാധ്യത എന്നുമാണ് റിപ്പോർട്ട്. 

നിലവിലെ മൊത്തത്തിലുള്ള ലേല മൂല്യമനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷം 13,000 കോടി രൂപ മുൻകൂർ പേയ്‌മെന്റായി സർക്കാരിന് നേടാനാകുമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു. 1800MHz, 2100 MHz സ്‌പെക്‌ട്രം ബാൻഡുകൾക്ക് പുറമെ 3.3GHz, 26GHz, 700MHz എന്നിവയുടെ 5G സ്‌പെക്‌ട്രം ബന്ധുക്കൾക്കും ആദ്യദിവസത്തെ ബിഡ്‌ഡുകൾ ലഭിച്ചു. 900MHz, 2500MHz സ്പെക്‌ട്രം ബാൻഡുകളിലും ബിഡ്ഡിംഗ് നടന്നിട്ടുണ്ട്. സെപ്റ്റംബറിൽ 5G സേവനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് ടെലികോം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 
 

click me!