എക്‌സിലും രത്തൻ ടാറ്റ തന്നെ സ്റ്റാർ; ഫോളോവേഴ്‌സ്ന്റെ കാര്യത്തിൽ അദാനി വരെ പിന്നിൽ

By Web TeamFirst Published Mar 20, 2024, 6:55 PM IST
Highlights

എക്‌സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള സംരംഭകൻ ആരാണെന്ന് അറിയാമോ? രത്തൻ ടാറ്റ മുതൽ ഗൗതം അദാനി വരെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരുടെ പട്ടിക ഇതാ; 

ന്ത്യയിലെ ഭൂരിഭാഗം  പ്രമുഖ സംരംഭകർ എല്ലാം തന്നെ എക്സ് ( ട്വിറ്റർ) ഉപയോഗിക്കുന്നുണ്ട്. ഇവർക്കെല്ലാം ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സും ഉണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള സംരംഭകൻ ആരാണെന്ന് അറിയാമോ? രത്തൻ ടാറ്റ മുതൽ ഗൗതം അദാനി വരെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരുടെ പട്ടിക ഇതാ; 

1. രത്തൻ ടാറ്റ - 12.9 ദശലക്ഷം ഫോളോവേഴ്‌സ് 

ടാറ്റ സൺസിൻ്റെ തലപ്പത്തിരുന്ന് 2012 വരെ നയിച്ച രത്തൻ എൻ. ടാറ്റയാണ് എക്‌സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ സംരംഭകൻ. 12 ദശലക്ഷത്തിലധികം ആളുകളാണ് എക്‌സിൽ ടാറ്റയെ പിന്തുടരുന്നത്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയ ടാറ്റ  2011ൽ ആണ് എക്സ് ഉപയോഗിച്ച് തുടങ്ങുന്നത്. 

2. ആനന്ദ് മഹീന്ദ്ര - 11 ദശലക്ഷം ഫോളോവേഴ്‌സ് 

 മഹീന്ദ്ര ഗ്രൂപ്പിൻ്റെ ചെയർമാനായ ആനന്ദ് മഹീന്ദ്രയ്ക്ക് ട്വിറ്ററിൽ, 11 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വ്യത്യസ്ത വിഷയങ്ങളിൽ തമാശയും സൗഹൃദപരവുമായ ട്വീറ്റുകൾ ചെയ്യുന്നതിൽ അദ്ദേഹം പ്രശസ്തനാണ്. 

3. നന്ദൻ നിലേകനി - 2.4 ദശലക്ഷം ഫോളോവേഴ്‌സ് 

ഇൻഫോസിസ് ലിമിറ്റഡിൻ്റെ സഹസ്ഥാപകനും ചെയർമാനുമാണ് നന്ദൻ നിലേക്കനി. 2009 മുതൽ 2014 വരെ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വ നിരയിലും അദ്ദേഹം പ്രവർത്തിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ നന്നായി പഠിക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു ചാരിറ്റിയായ എക്‌സ്റ്റെപ്പ് ഫൗണ്ടേഷന്റെ സഹ സ്ഥാപകനാണ്. 

4. റോണി സ്ക്രൂവാല- 20 ലക്ഷം ഫോളോവേഴ്‌സ് 

2012ൽ ട്വിറ്ററിൽ ചേർന്ന റോണി സ്ക്രൂവാലയ്ക്ക്  ഇപ്പോൾ 2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

5. ഹർഷ് വർധൻ ഗോയങ്ക - 1.8 ദശലക്ഷം ഫോളോവേഴ്‌സ് 

ആർപിജി എൻ്റർപ്രൈസസിനെ നയിക്കുന്ന ഹർഷ് ഗോയങ്ക, തൻ്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ രസിപ്പിക്കാനും പ്രചോദിപ്പിക്കാനും എക്‌സിൽ പോസ്റ്റുകൾ ചെയ്യാറുണ്ട്. 2009ലാണ് ഹർഷ് ഗോയങ്ക ട്വിറ്ററിൽ ചേരുന്നത്.

7. ഉദയ് കൊട്ടക് - 1.1 ദശലക്ഷം ഫോളോവേഴ്‌സ് 

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക് 2014 ജൂണിലാണ് ട്വിറ്റർ ഉപയോഗിക്കാൻ തുടങ്ങിയത്. 

8. ഗൗതം അദാനി - 10 ലക്ഷം ഫോളോവേഴ്‌സ് 

ഇന്ത്യയിലെ പ്രമുഖ വ്യവസായ കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനാണ് ഗൗതം അദാനി. 2024-ൽ എക്‌സിൽ  ചേർന്ന അദ്ദേഹത്തിന് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

click me!