വാട്ട്‌സ്ആപ്പ് ഉണ്ടോ? എങ്കിൽ ബാങ്കിലെത്തേണ്ട; എസ്ബിഐ നൽകുന്ന 9 വാട്ട്‌സ്ആപ്പ് സേവനങ്ങൾ

By Web TeamFirst Published Jan 10, 2023, 4:53 PM IST
Highlights

ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംശയമുണ്ടോ? ബാങ്കിലെത്തേണ്ട കാര്യമില്ല. വീട്ടിലിരുന്ന് തന്നെ പരിഹാരം കാണാം. എസ്ബിഐ നൽകുന്ന ഈ ഒൻപത് വാട്ട്‌സ്ആപ്പ് സേവനങ്ങൾ അറിഞ്ഞിരിക്കൂ 

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ വാട്സാപ്പ് സേവനങ്ങൾ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.  ബാങ്കിംഗ് ഇടപാടുകൾ ലളിതമാക്കുന്നതിനുള്ള മാർഗമായാണ് നൂതന രീതി അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിങ്ങുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന തടസ്സരഹിതമായ നിരവധി ഓപ്ഷനുകളിലൊന്നാണ് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്. എസ്ബിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ക്യൂ ആർ കോഡ് വേഗത്തിൽ സ്കാൻ ചെയ്താൽ മാത്രം മതി. 

എസ്ബിഐ ഇപ്പോൾ ഒമ്പത് ബാങ്കിംഗ് സേവനങ്ങൾ വാട്ട്‌സ്ആപ്പ് വഴി നൽകുന്നു. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന സേവനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെയുണ്ട്.

  • മിനി സ്റ്റേറ്റ്മെന്റ് 
  • അക്കൗണ്ട് ബാലൻസ്
  • പെൻഷൻ സ്ലിപ്പ്
  • ലോൺ വിവരങ്ങൾ - പതിവുചോദ്യങ്ങളും പലിശ നിരക്കുകളും
  • നിക്ഷേപ വിവരങ്ങൾ - ഫീച്ചറുകളും പലിശ നിരക്കുകളും
  • എൻആർഐ സേവനങ്ങൾ ഫീച്ചറുകളും പലിശ നിരക്കുകളും
  • അക്കൗണ്ടുകൾ തുറക്കൽ - ഫീച്ചറുകൾ /യോഗ്യത, ആവശ്യകതകൾ & പതിവുചോദ്യങ്ങൾ
  • കോൺടാക്റ്റുകൾ/പരാതി പരിഹാര ഹെൽപ്പ് ലൈനുകൾ
  • മുൻകൂട്ടി അംഗീകരിച്ച വായ്പാ അന്വേഷണങ്ങൾ

വാട്ട്‌സ്ആപ്പ് സേവനം എങ്ങനെ ലഭിക്കും? 

വാട്ട്‌സ്ആപ്പ് വഴി എസ്ബിഐയുടെ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന്  ആദ്യം രജിസ്റ്റർ ചെയ്യണം. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക. ഓർക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ  എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അതേ ഫോൺ നമ്പറിൽ നിന്നായിരിക്കണം എസ്എംഎസ് അയക്കാൻ. 

എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്തതിന് ശേഷം എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. ഈ നമ്പർ സേവ് ചെയ്യുക. 

"Hi SBI" എന്ന് 90226 90226 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പിൽ മെസേജ്  അയയ്‌ക്കുക അല്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ ഈ നമ്പറിൽ നിന്നും ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകുക. മെസേജ് അയച്ചതിന് ശേഷം നിങ്ങൾക്ക്  നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച് മിനി സ്റ്റേറ്റ്മെന്റ് നേടാം എന്നുള്ള സന്ദേശം തിരികെ ലഭിക്കും. 
ഈ വാട്ട്സ് ആപ്പ് ചാറ്റിലൂടെ ആവശ്യമുള്ളപ്പോൾ ബാലൻസ് പരിശോധിക്കുകയും ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെൻറ് എടുക്കുകയും ചെയ്യാം. 

click me!