
ദില്ലി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ17 സംസ്ഥാനങ്ങൾക്കനുവദിച്ച് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ്. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപ PDRD ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചു. 1657.58 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.
2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 98,710 കോടി (83.33%) ഇതുവരെ കൈമാറി.
പത്താമത് ഗഡുവായി 2022ൽ നൽകിയത്
ആന്ധ്രാപ്രദേശ് -1438.08 കോടി,
അസ്സം - 531.33 കോടി
ഹരിയാന - 11.00 കോടി
ഹിമാചൽ പ്രദേശ് - 854.08
കർണാടക - 135.92 കോടി,
കേരള - 1657.58 കോടി,
മണിപ്പൂർ - 210.33 കോടി,
മേഘാലയ - 106.58 കോടി,
മിസോറാം - 149.17 കോടി,
നാഗാലാന്റ് - 379.75 കോടി,
പഞ്ചാബ് - 840.08 കോടി,
രാജസ്ഥാൻ - 823.17 കോടി,
സിക്കിം - 56.50 കോടി,
തമിഴ്നാട് - 183.67 കോടി,
ത്രിപുര - 378.83 കോടി,
ഉത്തരാഖണ്ഡ് - 647.67 കോടി,
പശ്ചിമബംഗാൾ - 1467.25 കോടി