ബ്ലഡ്-ഓക്സിജൻ നിരീക്ഷണം, ഹൃദയമിടിപ്പ് ട്രാക്കിംഗ്, അഡ്വാൻസ്ഡ് സ്ലീപ്പ്, റിക്കവറി മോണിറ്ററിംഗ് തുടങ്ങിയ വിവിധ ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിംഗ് പ്രവർത്തനങ്ങളോടെയാണ് മോട്ടോ വാച്ച് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

മോട്ടറോള ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോ വാച്ച് പുറത്തിറക്കി. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ബ്ലഡ്-ഓക്സിജൻ നിരീക്ഷണം, ഹൃദയമിടിപ്പ് ട്രാക്കിംഗ്, അഡ്വാൻസ്ഡ് സ്ലീപ്പ്, റിക്കവറി മോണിറ്ററിംഗ് തുടങ്ങിയ വിവിധ ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിംഗ് പ്രവർത്തനങ്ങളോടെയാണ് മോട്ടോ വാച്ച് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഹെൽത്ത് ട്രാക്കിംഗ് വെയറബിൾസ് നിർമ്മാതാക്കളായ പോളറുമായി സഹകരിച്ചാണ് പുതിയ മോട്ടറോള സ്മാർട്ട് വാച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സിലിക്കൺ സ്ട്രാപ്പ് വേരിയന്റിന് 5,999 രൂപയിൽ നിന്നാണ് മോട്ടോ വാച്ചിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. അതേസമയം മെറ്റൽ, ലെതർ സ്ട്രാപ്പ് ഓപ്ഷനുകൾ 6,999 രൂപയ്ക്ക് ലഭ്യമാണ്. ജനുവരി 30 ന് മോട്ടറോള ഇന്ത്യ വെബ്സൈറ്റ് വഴി ഇത് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. മോട്ടോ വാച്ചിന്റെ സിലിക്കോൺ സ്ട്രാപ്പ് മോഡൽ പാന്റോൺ ഹെർബൽ ഗാർഡൻ, പാന്റോൺ വോൾക്കാനിക് ആഷ്, പാന്റോൺ പാരച്യൂട്ട് പർപ്പിൾ എന്നീ നിറങ്ങളിലും ലെതർ സ്ട്രാപ്പ് വേരിയന്റ് പാന്റോൺ മോച്ച മൗസ് ഷേഡിലും ലഭ്യമാണ്. സ്റ്റെയിൻലെസ് സ്റ്റീൽ ബാൻഡ് മോഡൽ മാറ്റ് ബ്ലാക്ക്, മാറ്റ് സിൽവർ എന്നീ നിറങ്ങളിലും ലഭ്യമാണ്.

മോട്ടോ വാച്ച് സ്പെസിഫിക്കേഷനുകൾ ഫീച്ചറുകൾ മോട്ടോ വാച്ചിൽ ഒരു റൗണ്ട് ഡയൽ ഉണ്ട്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടുകൂടിയ 1.4 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേ ഉൾക്കൊള്ളുന്ന ഒരു റൗണ്ട് ഡയൽ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സ്മാർട്ട് വാച്ച് 4GB eMMC സ്റ്റോറേജുമായി വരുന്നു. ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ്, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി എന്നിവയും ഈ വാച്ച് പിന്തുണയ്ക്കുന്നു. ആരോഗ്യ-ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകളിൽ ഹൃദയമിടിപ്പ് നിരീക്ഷണം, സ്ട്രെസ് ട്രാക്കിംഗ്, ശരീരത്തിലെ ജലാംശക്കുറവ് സംബന്ധിച്ച റിമൈൻഡറുകൾ, ഓൺ ബ്ലഡ്-ഓക്സിജൻ ലെവൽ നിരീക്ഷണം, സ്റ്റെപ്പ് കൗണ്ടർ, കലോറി കൗണ്ടർ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉറക്കത്തെ അടിസ്ഥാനമാക്കി ഈ സ്‍മാർട്ട് വാച്ച് ഉപയോക്താക്കൾക്ക് സ്ലീപ്പ് സ്കോറും നൽകും.

ആൻഡ്രോയിഡ് 12 അല്ലെങ്കിൽ പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി മോട്ടോ വാച്ച് പൊരുത്തപ്പെടുന്നു. ഇതിന് ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പിപിജി സെൻസർ, എസ്‌പിഒ2 സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ് എന്നിവയുണ്ട്. പുതിയ മോട്ടോ വാച്ച് 13 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്നും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ പവർ നൽകുമെന്നും മോട്ടറോള അവകാശപ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഈ വാച്ച് IP68 റേറ്റിംഗുമായി വരുന്നു, കൂടാതെ മികച്ച ജല പ്രതിരോധശേഷിയും ഉണ്ട്. അതിനാൽ നിങ്ങൾക്ക് ഇത് വ്യായാമ വേളയിലും മഴയത്തും കൈ കഴുകുമ്പോൾ പോലും ധരിക്കാം. ഈ പുതിയ സ്മാർട്ട് വാച്ചിന് ഏകദേശം 35 ഗ്രാം ആണ് ഭാരം.