റിലയൻസ് ജിയോയിൽ നിക്ഷേപിക്കാൻ തയ്യാറായി അബുദാബി സ്റ്റേറ്റ് ഫണ്ട് സ്ഥാപനം

By Web TeamFirst Published May 28, 2020, 6:20 PM IST
Highlights

“ജിയോയുടെ പ്ലാറ്റ്ഫോം ലോകോത്തര നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്, ലോകത്തിലെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളിലൊന്നിൽ സേവനം നൽകാനുളള അതിന്റെ വലിയ സാധ്യത കണക്കിലെടുക്കുന്നു” 

ദില്ലി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമുകളിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാൻ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇൻവെസ്റ്റ്‌മെന്റ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇരു വിഭാ​ഗവും തമ്മിൽ ചർച്ചകൾ പുരോ​ഗമിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

റിലയൻസിന്റെ ടെലികോം സംരംഭമായ ജിയോ ഇൻഫോകോമും കൂടി ഉൾക്കൊള്ളുന്ന ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം നടത്താനാണ് അബുദാബി സ്റ്റേറ്റ് ഫണ്ട് സ്ഥാപനം പദ്ധതിയിടുന്ന്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 10 ബില്യൺ ഡോളർ നിക്ഷേപം ജിയോ നേടിയെടുത്തിരുന്നു. 

എന്നാൽ, റിലയൻസ് വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

“ജിയോയുടെ പ്ലാറ്റ്ഫോം ലോകോത്തര നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്, ലോകത്തിലെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളിലൊന്നിൽ സേവനം നൽകാനുളള അതിന്റെ വലിയ സാധ്യത കണക്കിലെടുക്കുന്നു,” മുബഡാല റോയിട്ടേഴ്‌സിന് അയച്ച ഇമെയിലിൽ പറഞ്ഞു.

ആമസോണിനെയും വാൾമാർട്ടിനെയും പിന്നിലാക്കാൻ അംബാനി പദ്ധതിയിടുന്നു; ജിയോയുടെ ഐപിഒ സത്യമോ കള്ളമോ?

click me!