ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനവുമായി അദാനി ഗ്രൂപ്പ്, സ്ഥാപിക്കുന്നത് ഗുജറാത്തില്‍

Published : Nov 12, 2025, 02:43 PM IST
Gautam adani on mahakumbh 2025

Synopsis

ഊര്‍ജ്ജ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് വലിയ പദ്ധതികളുണ്ട്. 2027 മാര്‍ച്ചോടെ 15 ഗീഗാവാട്ടും, അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ഗീഗാവാട്ടും കൂട്ടിച്ചേര്‍ക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയതും, ലോകത്തിലെ ഒറ്റ സ്ഥലത്ത് സ്ഥാപിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളില്‍ ഒന്നുമായ പുതിയ പദ്ധതി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. 700-ല്‍ അധികം ബാറ്ററി കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്ന ഈ സംവിധാനം, ഗുജറാത്തിലെ കവ്ദയില്‍ ആണ് സ്ഥാപിക്കുന്നത് .2026 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

പദ്ധതിയുടെ സവിശേഷതകള്‍

  • വൈദ്യുതി ശേഷി: 1,126 മെഗാവാട്ട്
  • ഊര്‍ജ്ജ സംഭരണ ശേഷി: 3,530 മെഗാവാട്ട് അവര്‍
  • പ്രവര്‍ത്തനം: ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് 1,126 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാന്‍ ശേഷി.

എന്താണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം?

വൈദ്യുതി സംഭരിച്ചു വെച്ച്, ആവശ്യാനുസരണം തിരികെ ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയുന്ന ഒരു വലിയ സംവിധാനമാണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം . ഒന്നിലധികം ബാറ്ററി സെല്ലുകള്‍, അവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ (ഇന്‍വെര്‍ട്ടറുകള്‍, കണ്‍ട്രോളറുകള്‍), താപനില നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന ഒരു വലിയ യൂണിറ്റാണിത്. സാധാരണയായി ലിഥിയം-അയണ്‍ പോലുള്ള അത്യാധുനിക ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

ഇതിന്റെ പ്രവര്‍ത്തനം മൂന്ന് ഘട്ടങ്ങളായി തിരിക്കാം:

ചാര്‍ജിംഗ് : സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നോ, അല്ലെങ്കില്‍ ആവശ്യം കുറഞ്ഞ സമയങ്ങളില്‍ ഗ്രിഡില്‍ നിന്നോ ഉള്ള അധിക വൈദ്യുതി ഈ വലിയ ബാറ്ററികളിലേക്ക് സംഭരിക്കുന്നു.

സംഭരണം : സംഭരിച്ച വൈദ്യുതി ആവശ്യമള്ള സമയം വരെ സുരക്ഷിതമായി നിലനിര്‍ത്തുന്നു.

ഡിസ്ചാര്‍ജിംഗ് : വൈദ്യുതിക്ക് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന സമയങ്ങളില്‍ (പീക്ക് അവേഴ്‌സ്), സംഭരിച്ച വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നല്‍കുന്നു.

വരാനിരിക്കുന്നത് വന്‍ വികസനം

ഊര്‍ജ്ജ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് വലിയ പദ്ധതികളുണ്ട്. 2027 മാര്‍ച്ചോടെ 15 ഗീഗാവാട്ടും, അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ഗീഗാവാട്ടും കൂട്ടിച്ചേര്‍ക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ മൊത്തം വൈദ്യുതി ശേഷി ഈ വര്‍ഷം ഏകദേശം 800 മെഗാവാട്ട് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം