ഏഴ് വിമാനത്താവളങ്ങൾക്കൊപ്പം ഈ കമ്പനിയെ കൂടി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്

Published : Oct 19, 2022, 01:02 PM IST
ഏഴ് വിമാനത്താവളങ്ങൾക്കൊപ്പം ഈ കമ്പനിയെ കൂടി ഏറ്റെടുക്കാൻ  അദാനി ഗ്രൂപ്പ്

Synopsis

സിവിൽ ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കാൻ തയ്യാറായി അദാനി ഗ്രൂപ്പ്. ഏഴ് വിമാനത്താവളങ്ങൾ കൂടാതെ ഈ കമ്പനി കൂടി ഇനി അദാനി ഗ്രൂപ്പിലേക്ക് 

ദില്ലി: സിവിൽ ഏവിയേഷൻ രംഗത്ത് ശക്തമായ ചുവടുവെയ്പുമായി അദാനി ഗ്രൂപ്പ്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങൾ നടത്തുന്ന അദാനി ഗ്രൂപ്പ്  ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) ഓർഗനൈസേഷനായ എയർ വർക്ക്സ് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നു. 400 കോടി രൂപയുടെ കരാറുകളിൽ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് ഒപ്പുവച്ചതായി കമ്പനികൾ അറിയിച്ചു

ALSO READ : മൂന്ന് ദിവസത്തിനുശേഷം ഉയർന്ന് സ്വർണവില; വെള്ളിയുടെ വിലയിൽ മാറ്റമില്ല

എയർ വർക്ക്സ് ഗ്രൂപ്പിന് 71 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. ഇൻഡിഗോ, ഗോ എയർ, വിസ്താര എന്നിവയ്ക്ക് പുറമെ ലുഫ്താൻസ, ടർക്കിഷ് എയർലൈൻസ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, വിർജിൻ അറ്റ്ലാന്റിക് എന്നിവയുൾപ്പെടെ വിദേശ എയർലൈനുകൾക്കും വേണ്ടി എയർ വർക്ക്സ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ P-8I ലോംഗ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് എയർ വർക്ക്സ്  ഗ്രൂപ്പാണ്. കൂടാതെ,  ഇന്ത്യൻ വ്യോമസേനയുടെ 737 വിവിഐപി വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ എംആർഓ എന്നിവ ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തനങ്ങളും എയർ വർക്ക്സ് ഗ്രൂപ്പ് നടത്തുന്നുണ്ട്. 

ALSO READ: രാജ്യത്ത് ഉള്ളി വില കുതിക്കുന്നു; പുതിയ വിളയെ കാത്ത് വ്യാപാരികൾ

രാജ്യത്തെ 27 നഗരങ്ങളിൽ പ്രവർത്തിക്കുന്ന എയർ വർക്ക്സ് ഗ്രൂപ്പ് ഒരു പാൻ ഇന്ത്യ കമ്പനിയാണ്. എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് എയ്‌റോ ടെക്നിക് എന്നിവയുൾപ്പെടെ അൻപതോളം വൻകിട കമ്പനികളുമായി എയർ വർക്ക്സ് ഏറ്റുമുട്ടുന്നു. 

ശതകോടീശ്വരനായ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഗ്രൂപ്പ് അഹമ്മദാബാദ്, ലഖ്‌നൗ, തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് പുറമെ  മുംബൈയിലെ വിമാനത്താവളവും നടത്തുന്നുണ്ട്. വ്യോമയാന രംഗത്തേക്കുള്ള അദാനിയുടെ ചുവടുറപ്പിക്കാൻ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര എയർക്രാഫ്റ്റ് എംആർഓ കമ്പനിയെ ഏറ്റെടുക്കുന്നത്. 

 


 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം