തുടർ ഓഹരിവൽപന റദ്ദാക്കിയതിന് പിന്നാലെ അദാനിയുടെ ഓഹരികൾ കൂപ്പുകുത്തിയേക്കും,ഇന്ന് നിർണായകം

By Web TeamFirst Published Feb 2, 2023, 6:38 AM IST
Highlights

ൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇതുവരെ ഏഴര ലക്ഷം കോടിയുടെ ഇടിവാണ് അദാനിയുടെ ആസ്തിയിൽ ഉണ്ടായത്


മുംബൈ : അദാനി എന്‍റർപ്രൈസസിന്‍റെ തുടർ ഓഹരി വിൽപന നാടകീയമായി റദ്ദാക്കിയതിന് പിന്നാലെ ഓഹരി വിപണിയിൽ ഇന്ന് വൻ ചലനങ്ങൾ ഉണ്ടായേക്കും. അദാനിയുടെ ഓഹരികൾ കൂപ്പുകുത്താനാണ് സാധ്യത.ഇന്നലെ രാത്രിയാണ് 20,000 കോടി രൂപ സമാഹരിക്കാൻ നടത്തിയ തുടർ ഓഹരി വിൽപന റദ്ദാക്കുകയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചത്. 

എഫ്പിഒയ്ക്ക് വിൽപനയ്ക്ക് വച്ച ഓഹരി വിലയെക്കാൾ ആയിരം രൂപയിലേറെ താഴെയാണ് അദാനി എന്‍റെർപ്രൈസസിന്‍റെ നിലവിലെ ഓഹരി വില.ഇന്നലെ മാത്രം 28 ശതമാനത്തിലേറെയാണ് നഷ്ടമുണ്ടായത്. എഫ്പിഒ ലക്ഷ്യം കണ്ടെങ്കിലും നിക്ഷേപകരിൽ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇതുവരെ ഏഴര ലക്ഷം കോടിയുടെ ഇടിവാണ് അദാനിയുടെ ആസ്തിയിൽ ഉണ്ടായത്.

ഇതിനിടെ അമേരിക്കയിൽ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ചു.പണപ്പെരുപ്പം പിടിച്ചുനിർത്താനുള്ള നടപടികളുടെ ഭാഗമായിട്ടാണ് വർദ്ധന.കഴിഞ്ഞ മാർച്ചിന് ശേഷം ഇത് തുടർച്ചയായ എട്ടാം തവണയാണ് പലിശ നിരക്ക് ഉയർത്തുന്നത്.

തുടര്‍ ഓഹരി വിൽപനയിൽ നിന്നും പിന്മാറി അദാനി ഗ്രൂപ്പ്: നിക്ഷേപകര്‍ക്ക് പണം തിരികെ നൽകും

tags
click me!