അദാനി ഗ്രൂപ്പിന്‍റെ 'അദാനി സോളാര്‍' കേരളത്തിലേക്ക് എത്തുന്നു

Published : Apr 18, 2019, 11:21 AM IST
അദാനി ഗ്രൂപ്പിന്‍റെ 'അദാനി സോളാര്‍' കേരളത്തിലേക്ക് എത്തുന്നു

Synopsis

25 വര്‍ഷത്തെ വാറന്‍റിയാണ് പാനലുകള്‍ക്ക് അദാനി സോളാര്‍ നല്‍കി വരുന്നത്. രാജസ്ഥാന്‍, ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് ശേഷമാണ് കേരള വിപണിയിലേക്ക് അദാനി ചുവടുവയ്ക്കുന്നത്.   

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്‍റെ സോളാര്‍ നിര്‍മാണ വിഭാഗമായ അദാനി സോളാര്‍ കേരള വിപണിയിലേക്ക് എത്തുന്നു. കേരള വിപണിയില്‍ 25 ശതമാനം വിഹിതമാണ് ലക്ഷ്യമെന്നും അദാനി സോളാര്‍ സിഇഒ രമേഷ് നായര്‍ പറഞ്ഞു. വളര്‍ന്നു വരുന്ന സൗരോര്‍ജ ഉല്‍പാദന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും അതിനാല്‍ അദാനി സോളാറിന് കേരളത്തില്‍ വന്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കേരള വിപണിയില്‍ റിസ്സോ സോളര്‍ എന്ന കമ്പനിയെ എക്സ്ക്ല്യൂസീവ് ചാനല്‍ പങ്കാളിയാക്കിക്കൊണ്ടാണ് അദാനി സോളറെത്തുന്നത്. 25 വര്‍ഷത്തെ വാറന്‍റിയാണ് പാനലുകള്‍ക്ക് അദാനി സോളാര്‍ നല്‍കി വരുന്നത്. രാജസ്ഥാന്‍, ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് ശേഷമാണ് കേരള വിപണിയിലേക്ക് അദാനി ചുവടുവയ്ക്കുന്നത്. 
 

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി