കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

By Web TeamFirst Published Sep 6, 2022, 3:20 PM IST
Highlights

റിലയൻസ് റീട്ടെയിലിന്റെ പുതിയ ഡയറക്ടർ ഇഷ അംബാനി തന്ത്രങ്ങൾ പയറ്റി തുടങ്ങി. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ബിസിനസ്സ് വളർത്താൻ കാമ്പ കോളയ്ക്ക് ശേഷം ലക്ഷ്യമിട്ടിരിക്കുന്നത് ഈ ബ്രാൻഡുകളെ

വ്യവസായ പ്രമുഖനും ഇന്ത്യയിലെ  ഏറ്റവും വലിയ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇഡസ്‌ട്രീസ്‌  രണ്ട് എഫ്എംസിജി ബ്രാൻഡുകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എഫ്എംസിജി ബ്രാൻഡുകളായ ബിന്ദു ബിവറേജസ്, ഗാർഡൻ നംകീൻ (ഉപ്പ്) എന്നിവ ഏറ്റെടുക്കാനുള്ള ചർച്ചകളാ നടക്കുകയാണ്. 

Read Also: 255 കോടിയുടെ കരാർ; കാലിഫോർണിയ കമ്പനിയെ സ്വന്തമാക്കാൻ റിലയൻസ്

കഴിഞ്ഞ ആഴ്ചയാണ് റിലയൻസ് ഇൻഡസ്ട്രീസ്  22 കോടി രൂപ മുതൽ മുടക്കി, ദില്ലി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുത്തത്. തുടർന്ന് വീണ്ടും എഫ്എംസിജി ബ്രാൻഡുകളെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കമ്പനി. 

ഓഗസ്റ്റ് 29 ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക യോഗത്തിനിടെയാണ്, റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷ അംബാനി തങ്ങളുടെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) ബിസിനസ് ഈ വർഷം ആരംഭിക്കുമെന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ എഫ്എംസിജി ബിസിനസിന്റെ പദ്ധതികൾ പ്രഖ്യാപിച്ചത്.

"ഈ വർഷം ഞങ്ങൾ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ബിസിനസ്സ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുന്നതും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബിസിനസിന്റെ ലക്ഷ്യം," എന്ന് ഇഷ അംബാനി വ്യക്തമാക്കി.

Read Also: എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ

2000-ൽ ബിന്ദു ബിവറേജസ് മിനറൽ വാട്ടർ ബ്രാൻഡായ ബിന്ദു മിനറൽ വാട്ടറും 2002-ൽ ബിന്ദു ഫിസ് ജീര മസാല പാനീയവും പുറത്തിറക്കയിരുന്നു. ഏറ്റെടുക്കലിൽ ഇതും ഉൾപ്പെടുന്നു. കൂടാതെ ഗാർഡൻ നംകീൻ പോലുള്ള പ്രാദേശിക തലത്തിൽ പ്രശസ്തി നേടിയ ഉത്പന്നങ്ങളെ ഏറ്റെടുക്കുകയാണ് റിലയൻസ്.    

click me!