വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ്: ഈ നഗരങ്ങളിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ പറക്കാം

Published : Jul 15, 2019, 11:25 AM IST
വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ്: ഈ നഗരങ്ങളിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ പറക്കാം

Synopsis

ഈ മാസം 22 മുതല്‍ 2020 ഫെബ്രുവരി 29 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. 

കൊച്ചി: കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും ഇനി കൊച്ചിയില്‍ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എയര്‍ ഏഷ്യയില്‍ പറക്കാം. വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ നിരക്ക് ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ 21 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ നിരക്ക് ഇളവുളളത്. 

ഈ മാസം 22 മുതല്‍ 2020 ഫെബ്രുവരി 29 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. രാജ്യത്തിനകത്ത് 19 ഇടങ്ങളിലേക്ക് ഇപ്പോള്‍ എയര്‍ ഏഷ്യ സര്‍വീസുണ്ട്. മൊത്തം 21 വിമാനങ്ങളാണ് കമ്പനിക്കുളളത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍