എയര്‍ ഏഷ്യ 'വേറെ ലെവലാകുന്നു': നടപ്പാക്കുന്നത് വന്‍ പദ്ധതി

By Web TeamFirst Published Feb 28, 2019, 4:31 PM IST
Highlights

എയര്‍ ഏഷ്യയുടെ 35 സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരും മറ്റ് അനേകം ടെക്നോളജി എക്പോര്‍ട്ടുകളും അടങ്ങുന്നതാണ് പുതിയ സെന്‍റര്‍. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ നിരവധി പദ്ധതികളാണിപ്പോള്‍ എയര്‍ ഏഷ്യ നടപ്പാക്കി വരുന്നത്.  
 

മുംബൈ: മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു. ബാംഗ്ലൂരില്‍ വലിയ മുതല്‍ മുടക്കില്‍ പുതിയ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കാനാണ് എയര്‍ ഏഷ്യയുടെ പദ്ധതി. എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് എയര്‍ലൈനുകള്‍ക്കായുളള ഡിജിറ്റല്‍ ബിസിനസ്സിന്‍റെ ഏകോപനമാവും രൂപകല്‍പ്പനയുമാകും സെന്‍ററിന്‍റെ ചുമതല. 

എയര്‍ ഏഷ്യയുടെ വെബ്സൈറ്റുമായും മൊബൈല്‍ ആപ്പുമായും ബന്ധപ്പെട്ട് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക, നിര്‍മിത ബുദ്ധി ഉപയോഗിച്ചുളള ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ 35 സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരും മറ്റ് അനേകം ടെക്നോളജി എക്പോര്‍ട്ടുകളും അടങ്ങുന്നതാണ് പുതിയ സെന്‍റര്‍. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ നിരവധി പദ്ധതികളാണിപ്പോള്‍ എയര്‍ ഏഷ്യ നടപ്പാക്കി വരുന്നത്.  

click me!