
ദില്ലി: രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ (Air fare) കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ (Flight rate) വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ് യാത്ര നിരക്കുകൾ വർധിച്ചേക്കും എന്ന അഭ്യൂഹം സജീവമായത്.
2021 ജൂൺ മുതൽ ഏവിയേഷൻ ഫ്യൂവൽ വിലയിൽ ഉണ്ടായിട്ടുള്ളത് 120 ശതമാനത്തിന്റെ വർധനവാണ്. കൊവിഡ് മാന്ദ്യത്തെ തുടർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികൾക്ക് ഇന്ധനവില വീണ്ടും വർധിച്ച സാഹചര്യത്തിൽ യാത്രാനിരക്കുകൾ വർധിപ്പിക്കാതെ പിടിച്ചു നിൽക്കുക പ്രയാസമാകും. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിൽ പ്രതീക്ഷിക്കുന്നത് ഏറ്റവും ചുരുങ്ങിയത് 10 -15 %-ന്റെ വർധനവാണ്.
Read more: സാമ്പത്തിക പ്രതിസന്ധി; പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ സര്‍ക്കാര്‍
കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ
ഇന്ത്യയുടെ കയറ്റുമതി (export)മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. രാജ്യത്തെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം റെക്കോര്‍ഡ് വര്‍ധനവോടെ വ്യാപാര കമ്മി 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 63.22 ബില്യണ്‍ ഡോളറായി. 62.83 ശതമാനം ഇറക്കുമതി വർധിച്ചതായാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
2021- 22 സാമ്പത്തിക വർഷത്തിൽ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു. 2023 സാമ്പത്തിക വര്ഷം എത്തിയപ്പോൾ സഞ്ചിത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി. ആദ്യത്തെ രണ്ട മാസങ്ങളിലാണ് ഈ വളർച്ച ഉണ്ടായത്. ഈ മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് 123.41 ബില്യണ്‍ ഡോളറായി. വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 44.69 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.
Read more: 35,000 അടിയില്‍ പറക്കാന്‍ ആവശ്യപ്പെട്ടിട്ടും പറക്കാതെ പൈലറ്റുമാര്‍; ഒഴിവായത് ആകാശ ദുരന്തം.!
പെട്രോളിയം, ക്രൂഡ് ഓയ്ല്‍ ഇറക്കുമതി മെയ് മാസത്തില്‍ 102.72 ശതമാനം ഉയര്‍ന്ന് 19.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതിയാകട്ടെ രണ്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. സ്വര്‍ണ ഇറക്കുമതി 2021 മെയ് മാസത്തിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിൽ 6 ബില്യണ്‍ ഡോളർ ഉയർന്നു. 677 മില്യണ്‍ ഡോളറായിരുന്നു കഴിഞ്ഞ വർഷത്തെ സ്വർണ ഇറക്കുമതി. അതേസമയം രാസവസ്തുക്കളുടെ കയറ്റുമതി 17.35 ശതമാനം ഉയര്‍ന്ന് 2.5 ബില്യണ്‍ ഡോളറിലെത്തി. കൂടാതെ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫാര്‍മയുടെ കയറ്റുമതി 10.28 ശതമാനവും എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 27.85 ശതമാനവും വർധിച്ചു.