അമേരിക്കയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

Published : Dec 29, 2020, 08:03 PM IST
അമേരിക്കയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

Synopsis

ജനുവരി 9 നും 13 നും നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കും.

മുംബൈ: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ 2021 ജനുവരി മുതൽ ദക്ഷിണേന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു.

ബെംഗളൂരുവിനും സാൻ ഫ്രാൻസിസ്കോയ്ക്കും ഹൈദരാബാദിനും ചിക്കാഗോയ്ക്കുമിടയിൽ യഥാക്രമം ജനുവരി 9 നും 13 നും നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കും.

ദക്ഷിണേന്ത്യയിലെ പ്രധാന ന​ഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സാൻ ഫ്രാൻസിസ്കോയിലേക്കും ചിക്കാഗോയിലേക്കും യാത്ര ചെയ്യുന്നതിന് ഇത് ​ഗുണകരമാകുമെന്നും ന​ഗരങ്ങൾക്കിടയിൽ എളുപ്പത്തിലു‌ളള കണക്ഷനുകൾ സാധ്യമാക്കുമെന്നും വിമാനക്കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ എയർ ഇന്ത്യ ദില്ലിയിൽ നിന്ന് ന്യൂയോർക്ക്, നെവാർക്ക്, വാഷിംഗ്ടൺ, സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് നെവാർക്കിലേക്കും നിർത്താതെയുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നു.
 

PREV
click me!

Recommended Stories

പാഴ്സൽ ബുക്ക് ചെയ്തത് 1.15 ലക്ഷം രൂപ നൽകി, ഡെലിവറി എത്തിയപ്പോൾ 93 ൽ 23 സാധനങ്ങൾ കാണാനില്ല; 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
എസ്ബിഐ ഡാറ്റാ ചോർച്ച: ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരാൾക്ക് നിങ്ങളുടെ പേരിൽ വായ്പയെടുക്കാൻ സാധിക്കുമോ?