വിമാന ടിക്കറ്റിൽ 19% കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, നിബന്ധനകൾക്ക് വിധേയം; നേട്ടം കന്നി വോട്ടര്‍മാര്‍ക്ക്

Published : Apr 18, 2024, 04:45 PM ISTUpdated : Apr 18, 2024, 05:16 PM IST
വിമാന ടിക്കറ്റിൽ 19% കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, നിബന്ധനകൾക്ക് വിധേയം; നേട്ടം കന്നി വോട്ടര്‍മാര്‍ക്ക്

Synopsis

ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനക്കമ്പനിയുടെ 19-ാം വാർഷികം കൂടി പരിഗണിച്ചാണ് തീരുമാനം. ‘വോട്ട് അസ് യൂ ആർ’ (#VoteAsYouAre) എന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ്  എയർ ഇന്ത്യ എക്സ്പ്രസ് ഇളവ് പ്രഖ്യാപിച്ചത്. 18നും 22നും ഇടയിൽ പ്രായമുള്ള  കന്നി വോട്ടർമാർക്ക് ഇളവ് ലഭിക്കും. ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു.

വിമാനക്കമ്പനിയുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ന് മുതൽ ഈ ഓഫര്‍ ലഭ്യമാണ്. ജൂൺ ഒന്നിനാണ് ഓഫര്‍ കാലാവധി അവസാനിക്കുക. തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനി അവരുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ