കൊറോണ വൈറസ് ബാധ; ചൈനയിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ റദ്ദാക്കി എയർ ഇന്ത്യ

By Web TeamFirst Published Feb 20, 2020, 7:29 PM IST
Highlights

ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. എന്നാൽ ഫെബ്രുവരി 15 ന് ശേഷവും സർവീസ് പുനരാരംഭിച്ചിരുന്നില്ല.

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ജൂൺ 30 വരെ റദ്ദാക്കി. ദില്ലിയിൽ നിന്നും ഷാങ്‌ഹായിയിലേക്കുള്ള ആറ് പ്രതിവാര വിമാന സർവീസുകളാണ് എയർ ഇന്ത്യ ജൂൺ 30വരെ നിർത്തി വച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ദില്ലി - ഷാങ്‌ഹായ് റൂട്ടിൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. എന്നാൽ ഫെബ്രുവരി 15 ന് ശേഷവും സർവീസ് പുനരാരംഭിച്ചിരുന്നില്ല.

Read Also: കൊറോണ വൈറസ്; ഹോങ്കോങ്ങിലേക്കുള്ള സർവ്വീസ് നിർത്തിവയ്ക്കാൻ എയർ ഇന്ത്യ തീരുമാനം

ചൈനയിൽ മാത്രം 2000 ത്തിലേറെ പേരുടെ ജീവനെടുത്ത രോഗബാധയുടെ പശ്ചാത്തലത്തിൽ ഹോങ്കോങിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.

click me!