
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക യാത്രാ കിഴിവുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 20, 2026 വരെ നടത്തുന്ന ആഭ്യന്തര സര്‍വീസ് ബുക്കിംഗുകള്‍ക്കാണ് ഈ പരിമിതകാല ഓഫര്‍ ലഭ്യമാകുന്നത്. എയര്‍ ഇന്ത്യയുടെ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കോളേജുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സെമസ്റ്റര്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും.
10% ഇളവ്: പരിമിതകാല ഓഫറിന്റെ ഭാഗമായി ആഭ്യന്തര വിമാന സര്‍വീസുകളുടെ അടിസ്ഥാന നിരക്കില്‍ നേരിട്ട് 10% കിഴിവ് ലഭിക്കും.
അധിക ലഗേജ്: എയര്‍ ഇന്ത്യയുടെ സ്ഥിരം സ്റ്റുഡന്‍സ് പ്രോഗ്രാം വഴി 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമുണ്ട്.
സൗജന്യ തീയതി മാറ്റം: ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രയുടെ തീയതി സൗജന്യമായി ഒരിക്കല്‍ മാറ്റാനുള്ള അവസരവുമുണ്ട്.
ആഗോള ശൃംഖല: നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ ലോകത്തെ പ്രധാന വിദ്യാഭ്യാസ, യാത്രാ കേന്ദ്രങ്ങളിലേക്കെല്ലാം എയര്‍ ഇന്ത്യയുടെ കണക്റ്റിവിറ്റി ലഭ്യമാണ്.
പ്രായം: യാത്ര ചെയ്യുന്ന തീയതിയില്‍ വിദ്യാര്‍ത്ഥിക്ക് കുറഞ്ഞത് 12 വയസ് തികഞ്ഞിരിക്കണം.
കോഴ്‌സ്: കുറഞ്ഞത് ഒരു അക്കാദമിക് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഫുള്‍ടൈം കോഴ്‌സില്‍ പഠിക്കുന്നവരായിരിക്കണം.
വിദ്യാഭ്യാസ സ്ഥാപനം: കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ളതോ, സഹായം ലഭിക്കുന്നതോ, ബോര്‍ഡുകള്‍/യൂണിവേഴ്‌സിറ്റികള്‍ എന്നിവയുമായി അഫിലിയേറ്റ് ചെയ്തതോ ആയ സ്‌കൂള്‍, കോളേജ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരിക്കണം.
ആപ്പ് വഴി ബുക്ക് ചെയ്യാം: എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് കണ്‍വീനിയന്‍സ് ഫീസില്‍ 50% ഇളവ് ലഭിക്കും.