ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്

Published : Aug 07, 2022, 10:06 PM ISTUpdated : Aug 07, 2022, 10:08 PM IST
ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്

Synopsis

ജൂലൈ 22 ന് തന്നെ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾക്ക് ആകാശ എയർ ടിക്കറ്റ് ബുക്കിങ് തുറന്നിരുന്നു

മുംബൈ: രാജ്യത്തെ ഓഹരി നിക്ഷേപകരിൽ പ്രധാനിയായ രാകേഷ് ജുൻജുൻവാല തുടക്കം കുറിച്ച ആകാശ എയർ എന്ന വിമാനക്കമ്പനി ആദ്യ യാത്ര നടത്തി. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു യാത്ര. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയ് കുമാർ സിങും ചേർന്നാണ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

ജൂലൈ 22 ന് തന്നെ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾക്ക് ആകാശ എയർ ടിക്കറ്റ് ബുക്കിങ് തുറന്നിരുന്നു. QP എന്നാണ് ആകാശ എയർലൈനിന്റെ കോഡ്. മുംബൈക്കും അഹമ്മദാബാദിനും ഇടയിൽ ആഴ്ചയിൽ 28 സർവീസുകളാണ് വിമാനക്കമ്പനി തുടക്കത്തിൽ നടത്തുക. ബെംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് ആകാശ എയറിന്റെ രണ്ടാമത്തെ സർവീസ്. ഈ നഗരങ്ങൾക്കിടയിലും ആഴ്ചയിൽ 28 സർവീസുകൾ കമ്പനി നടത്തും. ഇതിനുള്ള ടിക്കറ്റ് ബുക്കിങും തുടങ്ങിയിട്ടുണ്ട്. ആകാശ എയറിന്റെ www.akasaair.com എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

'ആകാശത്ത് പറക്കാന്‍ ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി

രാജ്യത്തെ മെട്രോ നഗരങ്ങളെയും ടയർ 2, ടയർ 3 നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് രാജ്യത്തെ ആഭ്യന്തര വിമാന ഗതാഗത രംഗത്ത് മുന്നേറാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആകാശ എയർ ചീഫ് കമ്മേർഷ്യൽ ഓഫീസറും സഹസ്ഥാപകനുമായ പ്രവീൺ അയ്യർ വ്യക്തമാക്കി.

ആകാശ എയർ റിക്രൂട്ട്മെന്റ് 2022; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അതേസമയം നേരത്തെ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ബം​ഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.

ഒഴിവുകളെക്കുറിച്ചറിയാം

കാബിൻ ക്രൂ - ഫ്രഷർ
എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ
ഡോക്ടർ (എംബിബിഎസ്) മാനേജർ - മെഡിക്കൽ സർവ്വീസസ്
എക്സിക്യൂട്ടീവ് - അക്കൗണ്ട്സ് പേയബിൾ
ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ
ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ
ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ്

അപേക്ഷിക്കേണ്ട വിധം

ഔദ്യോ​ഗിക വെബ്സൈറ്റായ akasaair.com സന്ദർശിക്കുക
ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
തുടർന്ന് എക്സ്പ്ലോർ ഓപ്പർചൂണിറ്റീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പുതിയ പേജ് ഓപ്പൺ ആകും. കോഴ്സ് തെരഞ്ഞെടുക്കുക
ശേഷം I am interested" എന്ന ലിങ്ക് തെരഞ്ഞെടുക്കുക
അപേക്ഷ ഫോം പൂരിപ്പിക്കുക
അപേക്ഷ നടപടികൾ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബാങ്ക് ഇടപാടുകാര്‍ക്ക് ആര്‍ബിഐയുടെ കവചം; തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ വരെ നഷ്ടപരിഹാരം
സ്വര്‍ണവിലയിലെ 'തിളക്കം' ആര്‍ബിഐക്ക് ആശങ്ക; വിലക്കയറ്റ ഭീഷണിയില്‍ സ്വര്‍ണവും വെള്ളിയും നിര്‍ണ്ണായകം