ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? ഓൺലൈനായി സ്റ്റാറ്റ്‌സ് പരിശോധിക്കാം

Published : Aug 06, 2022, 07:13 PM ISTUpdated : Aug 06, 2022, 07:14 PM IST
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? ഓൺലൈനായി സ്റ്റാറ്റ്‌സ് പരിശോധിക്കാം

Synopsis

ആദായ നികുതി റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞ് കാത്തിരിക്കുകയാണോ? അപേക്ഷയുടെ ഇപ്പോഴത്തെ നില പരിശോധിക്കാം  

ദായ നികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31  ആയിരുന്നു. സമയം നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനി അപേക്ഷിക്കുന്നവർക്ക് പിഴയൊടു കൂടി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അതേസമയം ഐടിആർ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകരുടെ അവസാന തീയതി ഒക്ടോബർ 31 ആണ്. 021-22 സാമ്പത്തിക വർഷത്തിൽ അടച്ച അധിക നികുതി തുക ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ നികുതിദായകർക്ക് അവരുടെ ആദായ നികുതി റീഫണ്ട് അപേക്ഷയുടെ ഇപ്പോഴത്തെ നില ഓൺലൈനായി പരിശോധിക്കാം.

തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം

നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരാളുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നറിയാം. 

Read Also: ക്രെഡിറ്റ് സ്‌കോറിൽ സംശയങ്ങളുണ്ടോ? പരാതികൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നേരിട്ട് ആർബിഐയെ സമീപിക്കാം

1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ ലോഗിൻ ചെയ്യുക - https://eportal.incometax.gov.in/iec/foservices/#/login;

2] യൂസർ ഐഡിയും പാസ്‌വേഡും നൽകുക

3] 'എന്റെ അക്കൗണ്ട്' എന്നതിലേക്ക് പോയി 'റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക;

4] ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുത്ത് 'സമർപ്പിക്കുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക;

5] നിങ്ങൾക്ക് നൽകിയ നമ്പറിൽ ക്ലിക്ക് ചെയ്യുക;

6] റീഫണ്ട് ഇഷ്യൂ ചെയ്യുന്ന തീയതി ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഐടിആർ വിശദാംശങ്ങളും കാണിക്കുന്ന ഒരു പുതിയ വെബ്‌പേജ് ഇതോടെ തുറക്കും.

പാൻ നമ്പർ/കാർഡ് ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത നികുതിദായകന് തന്റെ പാൻ കാർഡ് ഉപയോഗിച്ച് ഐടിആർ  റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം. ഇതിനായി,  എൻഎസ്‌ടിഎൽ വെബ്സൈറ്റ് തുറക്കണം. https://tin.tin.nsdl.com/oltas/servlet/RefundStatusTrack. പാൻ കാർഡ് ഉപയോഗിച്ച് ഓൺലൈനിൽ ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം 

1] നേരിട്ടുള്ള എൻഎസ്‌ടിഎൽ ലിങ്കിൽ ലോഗിൻ ചെയ്യുക - https://tin.tin.nsdl.com/oltas/servlet/RefundStatusTrack;

2] നിങ്ങളുടെ പാൻ നമ്പർ നൽകുക;

3] മൂല്യനിർണയ വർഷം (AY) 2022-23 തിരഞ്ഞെടുക്കുക

4] 'സമർപ്പിക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പേജ് തുറക്കും.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ