
ദില്ലി: വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ ഇന്ന് മുതൽ ബുക്ക് ചെയ്ത് തുടങ്ങാമെന്ന് അറിയിച്ച് രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ. 2022 നവംബർ 1 മുതൽ യാത്രക്കാർക്ക് വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാം എന്ന് ആകാശ അറിയിച്ചിരുന്നു.
ALSO READ: പാൽ വില വീണ്ടും കൂട്ടി അമുൽ; ഈ വർഷത്തെ മൂന്നാമത്തെ വർധന
വളർത്തുമൃഗങ്ങൾക്ക് യാത്ര ഒരുക്കുന്നതിന് ചില നിബന്ധനകൾ എയർലൈൻ മുന്നോട്ടുവെച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നുള്ളതാണ് പ്രധാന നിർദേശം. ഏഴ് കിലോയിൽ കൂടുതലാണ് വളർത്തു മൃഗത്തിന്റെ ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും ആകാശ എയർലൈൻ വ്യക്തമാക്കുന്നു. കൂടാതെ, വളർത്തു മൃഗങ്ങളിൽ പൂച്ചയേയും നായയെയും മാത്രമേ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു.
വളർത്തുമൃഗങ്ങളുമായി ആദ്യത്തെ ആകാശ എയർ ഫ്ലൈറ്റ് നവംബർ 1-ന് പുറപ്പെടും എന്ന് ആകാശ എയറിന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് എക്സ്പീരിയൻസ് ഓഫീസർ ബെൽസൺ കുട്ടീന്യോ പറഞ്ഞു.
ALSO READ: ചട്ടങ്ങൾ ലംഘിച്ച് ഈ ലൈഫ് ഇൻഷുറൻസ് കമ്പനി; 3 കോടി രൂപ പിഴ ചുമത്തി ഐആർഡിഎഐ
ആകാശ എയർ ബുക്കിംഗ് എങ്ങനെ ചെയ്യാം?
വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ ബുക്കിങ് നടത്താനായി യാത്രക്കാർക്ക് +91 9606 11 21 31 എന്ന നമ്പറിലൂടെ ആകാശ എയർ കെയർ സെന്ററിൽ വിളിച്ചോ അല്ലെങ്കിൽ ആകാശ എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസിലെത്തിയോ ബുക്കിംഗ് നടത്താൻ കഴിയും.
വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ വാണിജ്യ വിമാനമാണ് ആകാശ എയർ. മുൻപ് വളർത്തു മൃഗങ്ങളെ യാത്രയ്ക്കായി അനുവദിച്ച ഏക വാണിജ്യ എയർലൈൻ എയർ ഇന്ത്യയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷമാണ് എയർ ഇന്ത്യ വളർത്തു മൃഗങ്ങളെ അനുവദിച്ചത്.
ALSO READ: സംസ്കരിച്ച ഗോതമ്പ് മാവ് കടൽ കടക്കും; അനുമതി നൽകി കേന്ദ്രം