Akshaya Tritiya 2022 : ഏകദിന വില്പനയിൽ റെക്കോർഡിട്ട് കേരളം; അക്ഷയ തൃതീയയിൽ 2250 കോടി രൂപയുടെ വിൽപന

Published : May 04, 2022, 10:56 AM ISTUpdated : May 04, 2022, 11:25 AM IST
Akshaya Tritiya 2022 : ഏകദിന വില്പനയിൽ റെക്കോർഡിട്ട് കേരളം; അക്ഷയ തൃതീയയിൽ 2250 കോടി രൂപയുടെ വിൽപന

Synopsis

 2000 കോടി മുതൽ 2,250 കോടി രൂപയുടെ വരെ  സ്വർണവ്യാപാരം ഇന്നലെ മാത്രം നടന്നതായാണ് വ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്.

തിരുവനന്തപുരം : അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് വൻതോതിൽ സ്വർണ്ണവില നടന്നതായി വ്യാപാരികളുടെ കണക്ക്. മെയ് മൂന്നിന് അക്ഷയതൃതീയ ദിനത്തിൽ മാത്രം പതിനായിരക്കണക്കിനാളുകൾ സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണ്ണാഭരണ ശാലകളിലേക്ക് ഒഴുകിയെത്തി. 2000 കോടി മുതൽ 2,250 കോടി രൂപയുടെ വരെ  സ്വർണവ്യാപാരം ഇന്നലെ മാത്രം നടന്നതായാണ് വ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അക്ഷയതൃതീയ ആഘോഷം ആയിരുന്നു ഇന്നലെ സംസ്ഥാനത്ത് നടന്നത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുമെന്നാണ് കണക്കുകൾ. കോവിഡിന് ശേഷം സ്വർണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഊർജമാണ് അക്ഷയ തൃതീയ ദിനത്തിൽ ലഭിച്ചത്.

കേരളത്തിലെ ചെറുതും വലുതുമായ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സ്വർണം വാങ്ങാനെത്തിയതെന്ന് ഓൾ കേരള സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് എസ് അബ്ദുൾ നാസർ പറഞ്ഞു.

ഇന്നലെ രാവിലെ 6.10 ന് തുടങ്ങിയ മുഹൂർത്തം കണക്കിലെടുത്ത് അതിരാവിലെ തന്നെ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ എത്തിച്ചേർന്നിരുന്നു. ചെറുപട്ടണങ്ങളിലെ സ്വർണാഭരണ ശാലകളിൽ അടക്കം സംസ്ഥാനത്തെ എല്ലാ സ്വർണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാച്ചിപിച്ചതും, ഇന്നലെ സ്വർണ വില കുറഞ്ഞതും ഉപഭോക്താക്കളെ സ്വാധീനിച്ചു.

കോവിഡ് മൂലം കഴിഞ്ഞ 2 വർഷം അക്ഷയ തൃതീയ ആഘോഷമില്ലായിരുന്നു. 2019 ൽ മെയ് 7 നായിരുന്നു അക്ഷയതൃതീയ, അnന്നത്തെ ഒരു പവൻ സ്വർണ വില 24000 രൂപയിൽ താഴെയായിരുന്നു. രണ്ട് വർഷത്തിനിപ്പുറം ഇന്നലെ ഒരു പവൻ സ്വർണ്ണവില 37760 രൂപയിലെത്തി. എങ്കിലും വാങ്ങൽ ശക്തിക്ക് വലിയ കുറവുണ്ടായില്ല.അക്ഷയ തൃതീയ ദിവസം ഇന്ത്യയൊട്ടാകെ ഏകദേശം 15000 കോടി രൂപയുടെ സ്വർണ വ്യാപാരം നടന്നതായി വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ