മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് മികച്ച സംരംഭകനുള്ള പുരസ്കാരം

Published : Aug 01, 2024, 10:44 AM IST
മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് മികച്ച സംരംഭകനുള്ള പുരസ്കാരം

Synopsis

മികച്ച മാനുഷിക പ്രവർത്തനത്തിനും മികച്ച സംരംഭകനുമുള്ള യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ പീസ് എക്സലൻസ് അവാർഡ് മുഹമ്മദ് മൻസൂർ അബ്ദുൽ സലാം സ്വീകരിച്ചു.

അന്താരാഷ്ട്ര യു.എൻ സമാധാന സമ്മേളനം ജപ്പാനിലെ ടോക്യോയിൽ നടന്നു. അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, ഇന്ത്യയും ജപ്പാനുമായുള്ള നിലവിലെ അവസരങ്ങളും ബന്ധങ്ങളും എന്ന പ്രബന്ധം അവതരിപ്പിച്ചു. യുണൈറ്റഡ് നേഷൻ ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര പ്രവർത്തനത്തെക്കുറിച്ചുള്ള  അവലോകനവും നടന്നു. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് മികച്ച മാനുഷിക പ്രവർത്തനത്തിനും മികച്ച സംരംഭകനുമുള്ള യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ പീസ് എക്സലൻസ് അവാർഡ് യുണൈറ്റഡ് ദി ടോക്കിയോ ചേംമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് ചെയർപേഴ്സൺ കൊബയാഷി സമ്മാനിച്ചു. യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ പീസ് കൗൺസിൽ ചെർപേഴ്സൺ ഡോ.ബർഖാ വെർഷ പരിപാടിയിൽ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം