സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jul 17, 2020, 08:42 PM IST
സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചു

Synopsis

പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനത്തിൽ മാറ്റം. ഇനി മുതൽ എല്ലാ ബാങ്കുകൾക്കും ശനിയാഴ്ചകളിൽ അവധിയായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. നിലവിൽ ബാങ്കുകൾക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ അവധിയാണ്. ഇതിന് പുറമെയാണ് ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ കൂടി അവധി പ്രഖ്യാപിച്ചത്.

പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. സാമൂഹിക അകലം അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍