വെറും 399 രൂപയ്‌ക്ക് കൊവിഡ് 19 ടെസ്റ്റ് കിറ്റ് വിപണിയിലേക്ക്, വികസിപ്പിച്ചത് ഐഐടി ദില്ലി

By Web TeamFirst Published Jul 16, 2020, 8:31 AM IST
Highlights

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ ഈ നീക്കം വളരെയേറെ ഗുണം ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ

ദില്ലി: ഐഐടി ദില്ലിയിൽ നിന്ന് വികസിപ്പിച്ച കൊവിഡ് 19 ടെസ്റ്റ് കിറ്റ് വിപണിയിലേക്ക്. 399 രൂപയ്‌ക്ക് പൊതുവിപണിയിൽ കിറ്റ് ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ ഈ നീക്കം വളരെയേറെ ഗുണം ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 

ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. കൊറോഷുവർ (Corosure) എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. ന്യൂടെക് മെഡിക്കൽ ഡിവൈസസാണ് വാണിജ്യാടിസ്ഥാനത്തിൽ കിറ്റ് ഉൽപ്പാദിപ്പിക്കുക. ഐഐടി ദില്ലിയിൽ നിന്ന് ലൈസൻസ് നേടിയ ശേഷമായിരിക്കും ഇത്.

അടുത്ത മാസത്തോടെ 20 ലക്ഷം കിറ്റുകൾ ഉൽപ്പാദിപ്പിക്കാനാണ് ശ്രമം. അടിസ്ഥാന വില 399 രൂപയായിരിക്കുമെന്ന് ഐഐടി ദില്ലി അധികൃതർ വ്യക്തമാക്കി. ആർഎൻഎ ഐസൊലേഷന്റെയും ലബോറട്ടി ചാർജ്ജും കൂട്ടിയാലും ടെസ്റ്റിന്റെ വില തുച്ഛമായിരിക്കും. നിലവിൽ വിപണിയിൽ ലഭ്യമായ കിറ്റുകളെ അപേക്ഷിച്ച് ഐഐടി ദില്ലിയുടെ കിറ്റിന് കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭക്ഷണ വിതരണ രംഗത്തും ചുവടുറപ്പിക്കാന്‍ ഗൂഗ്ള്‍

സാനിറ്റൈസറിന് ജിഎസ്ടി നിരക്ക് കുറച്ചാല്‍ പ്രാദേശിക ഉല്‍പ്പാദകര്‍ക്ക് തിരിച്ചടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധി; ജീവനക്കാർക്ക് അഞ്ച് വർഷം വരെ ശമ്പളമില്ലാത്ത അവധി നൽകാൻ എയർ ഇന്ത്യ

click me!