നാല് ദിവസം കൂടെ മാത്രം, ഫ്രെഷ് സൂപ്പര്‍ വാല്യൂ ഡേ! നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ്, 60 ശതമാനം വരെ ഓഫർ

Published : Oct 04, 2023, 05:10 PM IST
നാല് ദിവസം കൂടെ മാത്രം, ഫ്രെഷ് സൂപ്പര്‍ വാല്യൂ ഡേ! നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ്, 60 ശതമാനം വരെ ഓഫർ

Synopsis

പുതിയ ഉപഭോക്താക്കള്‍ക്ക്  ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. സ്‌നാക്കുകള്‍ക്കും ബീവറേജുകള്‍ക്കും 60 ശതമാനം വരെ ഓഫര്‍ ലഭിക്കും.

കൊച്ചി: ആമസോണില്‍ ലോകകപ്പ് സീസണും ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബര്‍ ഏഴ് വരെ സൂപ്പര്‍ വാല്യു ഡേയ്സില്‍ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.  പുതിയ ഉപഭോക്താക്കള്‍ക്ക്  ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. സ്‌നാക്കുകള്‍ക്കും ബീവറേജുകള്‍ക്കും 60 ശതമാനം വരെ ഓഫര്‍ ലഭിക്കും.

ഫ്രെഷ് ഫ്രൂട്ടും വെജിറ്റബിളും ഉപയോഗിച്ച് പ്രത്യേകം പാകം ചെയ്ത വിഭവങ്ങളും, പാന്‍ട്രി എസ്സെന്‍ഷ്യല്‍സും, സ്റ്റേപ്പിള്‍സ്, പാക്കേജ്ഡ് ഫുഡ്, പേഴ്സണല്‍ കെയര്‍, ബേബി ആന്റ് പെറ്റ് കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും മികച്ച ഓഫറുകളുണ്ട്. 99 രൂപയ്ക്ക് ഫ്രെഷ് ആപ്പിള്‍ ഗോള്‍ഡന്‍, 140 രൂപയ്ക്ക്  ഫ്രെഷ് ബേബി ആപ്പിള്‍ ഷിംല, 303 രൂപയ്ക്ക് ഫ്രെഷ് ആപ്പിള്‍ റോയല്‍ ഗാല, 147 രൂപയ്ക്ക് ഫ്രെഷ് ആപ്പിള്‍ കാശ്മീര്‍ എന്നിവ ആമസോണ്‍ ഫ്രെഷില്‍ ലഭ്യമാണ്.

467 രൂപയ്ക്ക് ടാറ്റ ടീ ഗോള്‍ഡ്, 142 രൂപയ്ക്ക്  ഐടിസി മാസ്റ്റര്‍ ഷെഫ് ദേശി സ്‌റ്റൈല്‍ ചിക്കന്‍ പാറ്റി, 99 രൂപയ്ക്ക് സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് എന്നിവയ്‌ക്കൊപ്പം ക്യാച്ച് ടര്‍മറിക് പൗഡര്‍, ഓര്‍ഗാനിക് തത്വ, ഓര്‍ഗാനിക് അണ്‍റിഫൈന്‍ഡ് മസ്റ്റാര്‍ഡ്/സര്‍സോ കുക്കിംഗ് ഓയില്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ആമസോണില്‍ ഫ്രെഷ് സൂപ്പര്‍ വാല്യൂ ഡേ യില്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം.

അതേസമയം, ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക വ്യാപാരോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു കമ്പനികളും തമ്മിലുള്ള മത്സരം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. ഉപയോക്താക്കള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന ആമസോണ്‍ പ്രൈമിന് സമാനമായി പുതിയ സംവിധാനം ഒരുക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. ആമസോണ്‍ വിഐപി എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബില്യന്‍ ഡേ സെയിലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഫ്ലിപ്കാര്‍ട്ട് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി, കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം, വമ്പൻ ഓഫ‍റുകളുടെ വിവരങ്ങളിതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി