കണ്ണഞ്ചിപ്പിക്കും ഓഫർ, കൊതിപ്പിക്കും ഡിസ്കൗണ്ട്; ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ തുടങ്ങി

Published : Jan 13, 2024, 02:39 PM IST
കണ്ണഞ്ചിപ്പിക്കും ഓഫർ, കൊതിപ്പിക്കും ഡിസ്കൗണ്ട്; ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ തുടങ്ങി

Synopsis

ആമസോണ്‍ ഫാഷന്‍ ആന്റ് ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍ക്ക് 80 ശതമാനവും ആമസോണ്‍ ഫ്രെഷില്‍ നിന്നുള്ള ഗ്രോസറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും 50 ശതമാനം വരെ ഇളവുമുണ്ട്.

കൊച്ചി: ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ ആരംഭിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഗ്രോസറി, ഫാഷന്‍,ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, ഹോം, കിച്ചന്‍, അപ്ലയന്‍സസ്, എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഉല്‍പന്നങ്ങള്‍ ഓഫറില്‍ ലഭിക്കും. ലാപ്ടോപ്പുകള്‍ക്കും മറ്റ് ഇലക്ട്രോണിക്സിനും 75 ശതമാനം വരെ കിഴിവുണ്ട്. ആമസോണ്‍ ഫാഷന്‍ ആന്റ് ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍ക്ക് 80 ശതമാനവും ആമസോണ്‍ ഫ്രെഷില്‍ നിന്നുള്ള ഗ്രോസറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും 50 ശതമാനം വരെ ഇളവുമുണ്ട്. കൂടാതെ  പുസ്തകങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവുമുണ്ട്. ഈ മാസം 18 വരെയാണ്  ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍. ആമസോണ്‍ പേ ലേറ്റര്‍,നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും സെയിലില്‍ ലഭ്യമാണ്.

PREV
click me!

Recommended Stories

ഇറാനിലെ യുദ്ധക്കനല്‍ പബ്ബുകളിലേക്കും; ആഴ്ച്ചകൾക്കുള്ളിൽ ബിയര്‍ വില കൂട്ടാന്‍ പ്രമുഖ കമ്പനികള്‍, ബ്രിട്ടനിലെ ബിയര്‍ പ്രേമികളുടെ പോക്കറ്റ് ചോരുമോ?
റാസ് ലഫാന് നേരെ മിസൈല്‍ പ്രഹരം: ആഗോള ഇന്ധന വിപണി ഉലയുന്നു; പഴയ പടിയാകാൻ 5 വർഷമെടുക്കും? വാതക കയറ്റുമതിയില്‍ 17% കുറവ്