ആമസോൺ ഇന്ത്യ മേധാവി മനിഷ് തിവാരി സ്ഥാനമൊഴിയുന്നു; സ്ഥിരീകരിച്ച് കമ്പനി

Published : Aug 06, 2024, 07:45 PM IST
ആമസോൺ ഇന്ത്യ മേധാവി മനിഷ് തിവാരി സ്ഥാനമൊഴിയുന്നു; സ്ഥിരീകരിച്ച് കമ്പനി

Synopsis

ആമസോണിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം മറ്റൊരു കമ്പനിയിൽ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

ന്യൂഡൽഹി: ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യയുടെ കൺട്രി ഹെഡ് മനീഷ് തിവാരി സ്ഥാനമൊഴിയുന്നു. എട്ട് വ‍ർഷമായി കമ്പനിയെ നയിക്കുന്ന അദ്ദേഹം വരുന്ന ഒക്ടോബറിൽ സ്ഥാനമൊഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് പുറത്ത് അദ്ദേഹം മറ്റൊരിടത്തേക്ക് മാറുകയാണെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം മറ്റൊരു കമ്പനിയിൽ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ ഉൽപ്പന വിപണനം ഉൾപ്പെടെയുള്ള കൺസ്യൂമർ ബിസിനസ് മേഖലയ്ക്ക് നേതൃത്വം നൽകിയിരുന്നത് മനിഷ് തിവാരിയായിരുന്നു. രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായ പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം. 2016ൽ ആമസോണിന്റെ ഭാഗമായി മാറിയ മനിഷ് അതുവരെ യൂണിലിവറിലായിരുന്നു. ആമസോണിൽ നിന്നിറങ്ങുന്ന മനിഷ് തിവാരി എവിടെയായിരിക്കും പുതിയ റോളിൽ എത്തുകയെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും